Advertisment

കാഞ്ഞിരപ്പള്ളി സ്വദേശിയായ മലയാളി നേഴ്സ് ബാംഗ്ലൂര്‍ യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ് കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍. ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയ വഴി സഹായമഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍. ബാംഗ്ലൂരില്‍ നേഴ്സിംഗ് പഠനം കഴിഞ്ഞ് ബോണ്ട്‌ ചെയ്യാനാരംഭിച്ച നിര്‍ധന യുവതിയുടെ ചികിത്സയ്ക്കായി കൈകോര്‍ത്ത് സോഷ്യല്‍ മീഡിയ  

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ:  കാഞ്ഞിരപ്പള്ളിയില്‍ നിന്നും അറ്റ്‌ ലസ് ബസ്സില്‍ ബാംഗ്ലൂര്‍ക്ക് പുറപ്പെട്ട ബാംഗ്ലൂരിലെ മലയാളി നേഴ്സായ പെണ്‍കുട്ടി ഡിന്റിഗലില്‍ വച്ചുണ്ടായ അപകടത്തില്‍ സാരമായ പരിക്കുകളോടെ കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപകടത്തില്‍ വലത് കൈയ്ക്ക് സാരമായ പരിക്കേറ്റ് ഇതിനിടെ മൂന്ന് ഓപ്പറേഷനുകള്‍ക്ക് വിധേയയായ പെണ്‍കുട്ടിക്ക് ഇനിയും 3 ശസ്ത്രക്രിയകള്‍ കൂടി വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

Advertisment

publive-image

കഴിഞ്ഞ 21 ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം.  ബസ് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.  എന്നാല്‍ ബസ് മറിഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മോള്‍ബി തോമസിന്റെ വലതുകൈ ബസിനടിയില്‍ പെടുകയായിരുന്നു. കനത്ത മഴയായതിനാല്‍ ചതഞ്ഞരഞ്ഞ കയ്യിലെ മുറിവുകള്‍ക്കിടയിലേക്ക് മണ്ണും ചെളിയും അടിഞ്ഞുകൂടിയ നിലയിലായിരുന്നു പുറത്തെടുത്തപ്പോള്‍ മോള്‍ബിയുടെ കൈ. ഇതോടെ ചികിത്സ ആരംഭിക്കാന്‍ സമയമെടുത്തു.

പുലര്‍ച്ചെയോടെ മോള്‍ബിയെ ഗംഗാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവുകള്‍ക്കിടയിലെ മണ്ണും ചെളിയും കഴുകി വൃത്തിയാക്കാന്‍ സമയമെടുത്തു. അല്ലാത്ത പക്ഷം ഇന്‍ഫെക്ഷന് സാധ്യതയുണ്ടെന്നതിനാലായിരുന്നു ഇത്.  തുടര്‍ന്ന് വൈകുന്നെരമായിരുന്നു ആദ്യ ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റിയത്. ഇതിനിടെ കഴിഞ്ഞ 3 ദിവസങ്ങളിലായി 3 ശസ്ത്രക്രിയയാണ് കഴിഞ്ഞത്. ഇനി 3 ശസ്ത്രക്രിയകള്‍ കൂടി ബാക്കിയുണ്ട്.

publive-image

എന്നാല്‍ സാമ്പത്തിക സ്ഥിതി വളരെ മോശമായ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ തകര്‍ന്ന സ്ഥിതിയിലാണ്. ആദ്യ ദിവസത്തെ ചികിത്സ അപകടവിവരമറിഞ്ഞ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ സഹോദരന്റെ പക്കല്‍ കൊടുത്തയച്ച പണവും കൂട്ടുകാരുടെ സഹായവും കൊണ്ട് നടന്നു.

ഇന്നത്തെ ഓപ്പറേഷനായി രണ്ടരലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  എന്നാല്‍ നിലവില്‍ ഇതിനുള്ള പണം കൈവശമില്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബാങ്കിന്റെ സഹകരണത്തോടെ പുതിയ അക്കൌണ്ട് നമ്പര്‍ പുറത്തുവിട്ടിരിക്കുകയാണ്.

publive-image

പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടതായിരുന്നു. നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബോണ്ട്‌ ചെയ്തുകൊണ്ടിരുന്ന ഈ പെണ്‍കുട്ടിയായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.  ഇപ്പോള്‍ പെണ്‍കുട്ടി കൂടി അപകടത്തിലായതോടെ ആ കുടുംബം ആകെ തകര്‍ന്ന സ്ഥിതിയിലാണ്.

ഈ സാഹചര്യത്തില്‍ സുമനസുകളുടെ സാമ്പത്തിക സഹായം മാത്രമായിരിക്കും മലയാളി നേഴ്സായ ഈ അവിവാഹിതയായ പെണ്‍കുട്ടിയുടെ ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഏക പോംവഴി.

(പെണ്‍കുട്ടിയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങളും ഈ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയും സത്യം ഓണ്‍ലൈന്‍ പ്രതിനിധി നേരിട്ടുകണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.)

അക്കൗണ്ട് വിവരം:

Sofia Vavachan 

Account: 055801613467

IFSC code: ICIC0000558

Branch: No350 Hebbal Ind Area Hottagalli-Karnataka Mysore 570018

UPI id: sofivava@okicici

Advertisment