ട്രെയിനില്‍ യാത്രക്കാര്‍ക്ക് നല്‍കാനുള്ള ചായക്കിറ്റുകള്‍ കക്കൂസിനുള്ളില്‍ നിന്നും പുറത്തെടുക്കുന്ന വീഡിയോ പുറത്ത് ! കക്കൂസ് ഓവിന് മുകളില്‍ വച്ച് ചോറ് വാര്‍ത്തെടുത്ത സംഭവത്തിന് പിന്നാലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ !

ന്യൂസ് ബ്യൂറോ, മുംബൈ
Friday, July 5, 2019

മുംബൈ: ട്രെയിനുകളില്‍ വിതരണത്തിനെത്തുന്ന ഭക്ഷ്യസാധനങ്ങള്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ ദിവസം ശിന്ദി മേഖലയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനിലെ കക്കൂസിനുള്ളില്‍ നിന്നും ചായക്കിറ്റുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിനെ യാത്രക്കാര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ട്രെയിനില്‍ യാത്രക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി കക്കൂസിനുള്ളില്‍ വച്ച് അതിനുള്ളിലെ വെള്ളമെടുത്ത് ഒരുക്കിക്കൊണ്ടുവന്ന ചായക്കിറ്റുകളാണ് യാത്രക്കാര്‍ കാണുന്നത്.

മുമ്പ് ട്രെയിനിലെ പാന്‍ട്രിയില്‍ ചോറ് വാര്‍ക്കുന്നതിന് കക്കൂസിന്റെ വാല്‍വിന്റെ മുകളിലേക്ക് കിഴുത്തപ്പാത്രത്തില്‍ ചോറ് വാരിവച്ചിരിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാന്‍ട്രി ബോഗികളില്‍ ജീവനക്കാര്‍ ശൌചാലയമായി ഉപയോഗിക്കുന്ന കക്കൂസുകളില്‍ തന്നെ ഭക്ഷണം പാകം ചെയ്യുന്ന സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്.

ഇതോടെ ട്രെയിനുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്ക ശക്തമാണ്. റെയില്‍വെ സ്റ്റേഷന്റെ മലിനമായ സാഹചര്യങ്ങളില്‍ രൂപപ്പെടുത്തുന്ന വിഭവങ്ങളാണ് പലപ്പോഴും വലിയ വില നല്‍കി യാത്രക്കാര്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നത്.

×