New Update
/sathyam/media/media_files/6JrRnX3YV2fRRKxjGSVI.jpeg)
ഫരിദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ജപമാല മാസത്തോടനുബന്ധിച്ചു ഇടവകകളിൽ മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള ജപമാല യാത്രക്ക് ആർ കെ സെന്റ് പീറ്റേഴ്സ് ഇടവകയിൽ സ്വീകരണം നൽകി.
Advertisment
ചടങ്ങിൽ വികാരി ഫാ. സുനിൽ അഗസ്റ്റിൻ കോർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത് മാത്യജ്യോതിസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, മറ്റു ഭാരവാഹികൾ പങ്കെടുത്തു.
ഒരു ദിവസം ജപമാലയും മാധ്യസ്ഥ പ്രാർത്ഥനയും ആയി മാതാവിന്റെ രൂപം ഇടവകയിൽ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 1 മുതൽ തുടങ്ങിയ ജപമാല യാത്ര 31 ആം തിയതി ജസോളാ ഫാത്തിമ്മ മാതാ ഫൊറോനാ പള്ളിയിൽ ആണ് അവസാനിക്കുന്നത്.