New Update
/sathyam/media/media_files/jaToCc3C9cIHUjNYVRNy.jpeg)
ഡല്‍ഹി: എസ്എന്‍ഡിപി ദില്‍ഷാദ് ഗാർഡൻ ശാഖ മലയാള പഠനകേന്ദ്രത്തിന്റെ പ്രവേശനോത്സവം മലയാളം മിഷൻ ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡൻറ് വിജയകുമാറും സ്കൂൾ പ്രിൻസിപ്പൽ സിമി രഘുവരനും ചേർന്ന് ഉത്ഘാടനം ചെയ്തു.
Advertisment
എസ്എൻഡിപിശാഖ പ്രസിഡൻറ് ഉത്തമൻ ടി.കെ, ദിൽഷാദ് ഗാർഡൻ മേഖല കോർഡിനേറ്റർ സുധീർ കെ.ജി, വനിതാ സംഘം പ്രസിഡൻറ് രാധ ജയേന്ദ്രൻ, യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് രാഹുൽ രാജീവ്, സെക്രട്ടറി സൂരജ് കെ.എസ് എന്നിവര്‍ സംസാരിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശാഖാ പ്രസിഡൻറ് ഉത്തമൻ റ്റി.കെ. ദേശീയ പതാക ഉയർത്തുകയും വിവിധയിനം കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.