'ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ട്': ഡല്‍ഹി സര്‍വീസ് ബില്ലിനെ അനുകൂലിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

'ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ട്': ഡല്‍ഹി സര്‍വീസ് ബില്ലിനെ അനുകൂലിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

New Update
maniput9099.jpg

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും കൈകാര്യം ചെയ്യുന്നതിനായി കൊണ്ട് വന്ന സേവന ബില്ലിനെ അനുകൂലിച്ച് മുന്‍ ചീഫ് ജസ്റ്റിസും എംപിയുമായ രഞ്ജന്‍ ഗൊഗോയ്. ബില്‍ നിയമ സാധുതയുള്ളതാണെന്നും ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. രാജ്യസഭാ അംഗമായതിന് ശേഷമുള്ള രഞ്ജന്‍ ഗൊഗോയുടെ ആദ്യ പ്രസംഗമാണിത്.

Advertisment

'ബില്ലിനെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി വിളിക്കാന്‍ കഴിയില്ല, ഇത് നിയമപരമായി സാധുതയുള്ളതാണ്. ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ട്'- രഞ്ജന്‍ ഗൊഗോയ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

'സംസ്ഥാന നിയമനിര്‍മ്മാണ സഭയാണ് സംസ്ഥാനങ്ങള്‍ക്കായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. ഡല്‍ഹി പോലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കായി നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് നിയമനിര്‍മ്മാണ ശേഷിയുണ്ട്,' - അദ്ദേഹം പറഞ്ഞു. 

ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍, 2023 അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബില്‍ ലോക്സഭ പാസാക്കിയത് .

Advertisment