കുട്ടികളിട്ട പൂക്കളം നശിപ്പിച്ചു, യുവതിക്കെതിരെ വിമര്‍ശനം, സംഭവം ബെംഗളൂരുവില്‍-വീഡിയോ

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളിട്ട പൂക്കളം നശിപ്പിച്ച യുവതിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം

New Update
bnglru poklm

ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളിട്ട പൂക്കളം നശിപ്പിച്ച യുവതിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. കിഴക്കൻ ബെംഗളൂരുവിലെ ഹെഗ്‌ഡെ നഗറിലെ മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സിൻ്റെ കോമൺ ഏരിയയിലാണ് സംഭവം നടന്നത്.

Advertisment

സിമി നായര്‍ എന്ന യുവതിയാണ് പൂക്കളം നശിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവതി ചിലരുമായി തര്‍ക്കിക്കുന്നതും പൂക്കളം നശിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് സംഭാഷണം. 

പൂക്കളം നശിപ്പിക്കുന്നതിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. എങ്കിലും യുവതിയുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

Advertisment