/sathyam/media/media_files/wwXs8dwCGWfbFU5qHYNz.jpg)
ഡൽഹി: സെപ്തംബറില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി വേദിയില്‍ 28 അടി ഉയരത്തിലുള്ള നടരാജ ശില്‍പം സ്ഥാപിക്കും. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ എന്ന ഗ്രമാത്തില്‍ നിന്നാണ് ശില്‍പം ഡൽഹിയില്‍ എത്തിക്കുന്നത്. 19 ടണ്‍ ഭാരമുള്ള ശില്‍പം സ്വര്‍ണം, വെള്ളി, ഈയം, ചെമ്പ്, ടിന്‍, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക് എന്നീ എട്ടു ലോഹങ്ങളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 ന് തമിഴ്നാട്ടില്‍ നിന്ന് പുറപ്പെട്ട ശില്‍പം ദില്ലിയിലെ പ്രഗതിമൈതാനിയില്‍ എത്തിക്കും.
സ്വാമിമലൈയില്‍ നിന്നുള്ള ശ്രീകണ്ഠ സ്ഥാപതിയും സഹോരന്മാരായ രാധകൃഷ്ണ സ്ഥാപതി, സ്വാമിനാഥ സ്ഥാപതി എന്നിവരാണ് ശില്‍പിയുടെ നിര്‍മ്മാതാക്കള്‍. ചിദംബരം, കോനേരിരാജപുരം തുടങ്ങിയ ചോള കാലത്തെ നടരാജ ശില്പത്തിന്റെ മാതൃകയാണ് ഈ പ്രതിമയുടെ നിര്‍മ്മാണത്തില്‍ പിന്തുടര്‍ന്നതെന്ന് ശില്‍പികള്‍ പറഞ്ഞു. ശില്‍പികളായ സദാശിവം, ഗൗരിശങ്കര്‍, സന്തോഷ് കുമാര്‍, രാഘവന്‍ എന്നിവരും പദ്ധതിയില്‍ പങ്കാളികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us