ഡിഎംഎ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയയുടെ ഓണാഘോഷം

ഏരിയാ ചെയർമാൻ ഡോ ടി എം ചെറിയാൻ്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

New Update
delhi

ഡൽഹി മലയാളി അസ്സോസിയേഷൻ മഹിപാൽപൂർ - കാപ്പസ് ഹേഡാ ഏരിയയുടെ ഓണാഘോഷം കാപ്പസ്ഹേഡയിലെ ഫൺ & ഫുഡ് വില്ലേജിന് എതിർ ഭാഗത്തുള്ള കമ്മ്യൂണിറ്റി ഹാളിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സമീപം (ഇടത്തു നിന്നും) കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ തോമസ്, ഏരിയാ സെക്രട്ടറി കെ വി ജഗദീശൻ, വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ, ഏരിയാ ചെയർമാൻ ഡോ ടി എം ചെറിയാൻ, ഇൻ്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ തുടങ്ങിയവർ.

ന്യൂ ഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ മഹിപാൽപൂർ - കാപ്പസ് ഹേഡാ ഏരിയയുടെ ഓണാഘോഷം കാപ്പസ്ഹേഡയിലെ ഫൺ & ഫുഡ് വില്ലേജിന് എതിർഭാഗത്തുള്ള കമ്മ്യൂണിറ്റി ഹാളിൽ ആഘോഷിച്ചു.

Advertisment

ഏരിയാ ചെയർമാൻ ഡോ ടി എം ചെറിയാൻ്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ തോമസ്, ഏരിയാ സെക്രട്ടറി കെവി ജഗദീശൻ, ഇൻ്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ, വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ, അഡ്വ കെ വി ഗോപി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ലക്കി ഡ്രോയും സ്വരമാധുരി ഡൽഹിയുടെ ഗാനമേളയും ഓണ സദ്യയും ഒരുക്കിയിരുന്നു.

Advertisment