ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തം: 6 പേര്‍ക്ക് പൊള്ളലേറ്റു

ഒരു റെസ്റ്റോറന്റില്‍ നിന്ന് തീപടര്‍ന്ന് തൊട്ടടുത്ത റെസ്റ്റോറന്റിലേക്കും ആളിപ്പടരുകയായിരുന്നു.

author-image
shafeek cm
New Update
ina restaurant delhi

ന്യൂഡല്‍ഹി: ഇന്ന് രാവിലെ ഡല്‍ഹിയിലെ ഐഎന്‍എ മാര്‍ക്കറ്റിലെ റസ്റ്റോറന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്. ഫുഡ് റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ഒരു റെസ്റ്റോറന്റിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ന്നതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Advertisment

ഒരു റെസ്റ്റോറന്റില്‍ നിന്ന് തീപടര്‍ന്ന് തൊട്ടടുത്ത റെസ്റ്റോറന്റിലേക്കും ആളിപ്പടരുകയായിരുന്നു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ആവശ്യത്തിലധികം വാണിജ്യ സിലിണ്ടറുകള്‍ റെസ്റ്റോറന്റില്‍ സൂക്ഷിച്ചിരുന്നെന്നും ഇത് പൊട്ടിത്തെറിച്ചാകാം തീപിടിത്തമുണ്ടായതെന്നുമാണ് ഫയര്‍ ഫോഴ്സിന്റെ നിഗമനം.

Advertisment