New Update
/sathyam/media/media_files/2025/09/27/onam-2025-09-27-17-49-59.jpg)
ന്യൂഡൽഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആറാമത് വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിക്കുന്നു.
Advertisment
സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 10.30 മുതൽ പുഷ്പവിഹാർ സൂത്തൂർ ഭവനിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഓണാഘോഷ പരിപാടികളിൽ സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
വൈകുന്നേരം 5 മണിക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അഡ്വ.കെ.വി അരുൺ, അഡ്വ.കെ.സി ജോർജ്, ജയചന്ദ്രൻ രാമചന്ദ്രൻ, ഷീല മാലൂർ, സി.ചന്ദ്രൻ, ഷാജിമോൻ നോർക്ക എന്നിവർ പങ്കെടുക്കും.
തുടർന്ന് തിരുവാതിര, താജ് പത്തനംതിട്ട അവതരിപ്പിക്കുന്ന വാക്ക് ചിരിമേളം കോമഡി ഷോ തുടർന്ന് ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.