പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കും; നടപടി തുടങ്ങി യുപിഎസ്സി

ഉദ്യോഗസ്ഥയായ ഇവർ സർവീസിൽ പ്രവേശിക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ചുവെന്നാണ് ആരോപണം.

author-image
shafeek cm
New Update
pooja khedkar

ഐഎഎസ് നേടാൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൂജ ഖേദ്കറിനെതിരെ നടപടി തുടങ്ങി യുപിഎസ്‌സി. പൂജയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാവിയിൽ പരീക്ഷകൾ എഴുതാൻ അനുവദിക്കില്ലെന്നും അതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും യുപിഎസ്‌സി വ്യക്തമാക്കി. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ പൂജ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഇവർ സർവീസിൽ പ്രവേശിക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ചുവെന്നാണ് ആരോപണം.

Advertisment

കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് പൂജ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. തുടർച്ചയായ വിവാദങ്ങളെത്തുടർന്ന് പൂജയുടെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലെ ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് മടക്കിവിളപ്പിച്ചിരുന്നു. പരിശീലനത്തിൽ പ്രവേശിച്ചതിന് പിന്നാലെ വി.ഐ.പി. പരിഗണന ആവശ്യപ്പെട്ടതാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. പൂജയ്ക്കെതിരേ കേന്ദ്രത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്

delhi
Advertisment