നിയമപരമായി ശരിയല്ല': നൂഹിലെ ബുൾഡോസർ നടപടിയെ വിമർശിച്ച് ഒവൈസി

നിയമപരമായി ശരിയല്ല': നൂഹിലെ ബുൾഡോസർ നടപടിയെ വിമർശിച്ച് ഒവൈസി

New Update
കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ മുസ്‌ലീങ്ങള്‍ ആത്മപരിശോധന നടത്തണം ; തങ്ങളുടെ വോട്ടുകള്‍ എവിടേക്കാണ് പോകുന്നതെന്ന് മുസ്‌ലീങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് ഉവൈസി

ഡല്‍ഹി: ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജിലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഹരിയാനയിലെ നൂഹ് ജില്ലയില്‍ ആക്രമണത്തെ തുടര്‍ന്ന് നാലാം ദിവസവും തുടരുന്ന ബുള്‍ഡോസര്‍ നടപടിയെയാണ് ഒവൈസി വിമര്‍ശിച്ചത്. ഭരണകൂടത്തിന്റെ ഈ തീരുമാനം പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള നടപടിയാണെന്ന് ഒവൈസി പറഞ്ഞു.

Advertisment

ആരോപണങ്ങളുടെ പേരില്‍ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ ഭവനരഹിതരായി. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തോക്കുകളുമായി സ്വതന്ത്രമായി വിഹരിക്കുന്ന യഥാര്‍ത്ഥ കുറ്റവാളികളുടെ മുന്നില്‍ തലകുനിക്കുന്നുവെന്നും ഒവൈസി ട്വീറ്റില്‍ കുറ്റപ്പെടുത്തി.

'മണ്‍ വീടുകളും ചേരികളും തകര്‍ത്ത് സ്വയം ശക്തരാണെന്ന് കരുതുന്നത് വലിയ കാര്യമാണോ?' എന്നും ഒവൈസി ചോദിച്ചു.

'ബുള്‍ഡോസര്‍ നടപടിയെടുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ നിയമത്തിന്റെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. കെട്ടിട ഉടമയ്ക്ക് തന്റെ അഭിപ്രായം അവതരിപ്പിക്കാന്‍ അവസരം നല്‍കാതെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ല. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ ഭവനരഹിതരായി'. കെട്ടിടങ്ങള്‍ പൊളിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ ഉദ്ധരിച്ച് ഒവൈസി വ്യക്തമാക്കി.

'സംഘികള്‍ ഈ നശീകരണ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും, ഇത് നിയമപരമായി ശരിയോ  ന്യായീകരിക്കാവുന്നതോ അല്ല.'- ഒവൈസി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നൂഹിലെ വര്‍ഗീയ സംഘട്ടനങ്ങളുമായി നിലവിലുള്ള ബുള്‍ഡോസര്‍ നടപടിയെ ബന്ധിപ്പിക്കുന്നത് പ്രാദേശിക ഭരണകൂടം നിഷേധിച്ചു. എന്നാല്‍ വര്‍ഗീയ കലാപത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കെതിരായ നടപടിയുടെ ഭാഗമാണ് ഇതെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഒരു മാധ്യമവുമായി നടത്തിയ സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. 

Advertisment