ഹെക്ടര്‍ പ്ലസ് ഏഴ് സീറ്റര്‍ എത്തുന്നു !

New Update

കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ഹെക്ടറിന്റെ വിപുലീകൃത പതിപ്പാണ് ഹെക്ടര്‍ പ്ലസ്. നിലവില്‍ ആറ് സീറ്റ് സീറ്റര്‍ പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മധ്യഭാഗത്ത് രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്.

Advertisment

publive-image

കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്ക് നല്‍കാന്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സാധിക്കും. അതോടൊപ്പം തന്നെ വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ആറ് സീറ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

അധികം വൈകാതെ ഏഴ് സീറ്റര്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഏഴ് സീറ്റ് ഘടനയിലേക്ക് വരുമ്പോള്‍ പിന്നില്‍ ബെഞ്ച് സീറ്റായിരിക്കും കമ്പനി ഉള്‍പ്പെടുത്തുക.

അധികം വൈകാതെ തന്നെ ഈ പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പരിക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍. ഓട്ടോമൊബൈല്‍ പോര്‍ട്ടലായ മോട്ടോര്‍ബീം ആണ് പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. എസ്‌യുവിയുടെ റൂഫിന് മുകളിലായി ലഗേജ് റാക്ക് നല്‍കിയിരിക്കുന്നത് കാണാം. എന്നിരുന്നാലും, രണ്ട് വേരിയന്റുകള്‍ക്കിടയില്‍ ഡിസൈന്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

auto news mg hector plus
Advertisment