ഹെക്ടര്‍ പ്ലസിനെ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, July 13, 2020

ഹെക്ടര്‍ പ്ലസിനെ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്. 13.48 ലക്ഷം രൂപയാണ് പെട്രോള്‍ പതിപ്പിന്റെ പ്രാരംഭ വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.

14.43 ലക്ഷം രൂപയാണ് ഡീസല്‍ വകഭേദത്തിന്റെ പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് ഈ ആറ് സീറ്റര്‍ എസ്‌യുവി എത്തുന്നത്.

വാഹനത്തിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. 50,000 രൂപ നല്‍കി ഓണ്‍ലൈനായി എംജിയുടെ ആറ് സീറ്റര്‍ വാഹനം ബുക്ക് ചെയ്യാം. അഞ്ച് സീറ്റര്‍ ഹെക്ടര്‍ മോഡലിന്റെ വിപുലീകൃത പതിപ്പാണ് ഹെക്ടര്‍ പ്ലസ്.

പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, ഷാര്‍പ്പ് ആയിട്ടുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസിനെ പഴയ ഹെക്ടറില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

×