തിരുവല്ല നഗരസഭ മുന്‍ കൗണ്‍സിലറായിരുന്ന എം.ജി. ജയന്തന്‍ ന്യൂ ജേഴ്‌സിയില്‍ നിര്യാതനായി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, April 8, 2020

ന്യൂ ജേഴ്‌സി: തിരുവല്ല നഗരസഭ മുൻ കൗൺസിലറും, ബിജെപി സംസ്ഥാന കമ്മിറ്റി മുൻ അംഗവുമായിരുന്ന എം.ജി. ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്‌സിയിൽ നിര്യാതനായി. മികച്ച ഫുട്ബാൾ കളിക്കാരനും നാടക നടനുമായിരുന്ന അദ്ദേഹം കുറെ വര്ഷങ്ങളായി കുടുംബസമേതം ന്യൂ ജേഴ്‌സിയിൽ താമസിക്കുകയായിരുന്നു. 22 വർഷക്കാലം തിരുവല്ല നഗരസഭ കൗൺസിലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:ജഗദമ്മ, മക്കൾ: നിഷ, പ്രീത, പ്രസീദ. സംസ്കാരം ഏപ്രിൽ-10 ന് ന്യൂ ജേഴ്‌സിയിൽ നടക്കും.

×