മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാര്‍. അറുപത്തഞ്ചിലെത്തി നില്ക്കുന്ന എം.ജി ശ്രീകുമാര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നില്ക്കുന്ന ഗായകനാണ്. സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന് നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാര്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന് എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്. എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും എം.ജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്.
അതില്‍ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വര്‍ഷത്തോളം ലിവിങ് ടുഗെതര്‍ ജീവിതം നയിച്ച ശേഷമാണ് എം.ജി ശ്രീകുമാര്‍ വിവാഹിതനായത്.പക്ഷെ അന്നും ഇന്നും നവദമ്ബതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എം.ജി ശ്രീകുമാറും ലേഖയും. മുപ്പത്തിയാറ് വര്‍ഷമായി ഇരുവരും വിജയകരമായി ദാമ്ബത്യ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട വെക്കേഷന് സ്പോട്ടായ അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍.
അതിന്റെ ചിത്രങ്ങളും വീഡിയോകളും രണ്ടുപേരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം ഇരുവരും എഴുതിയ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അമേരിക്കയില്‍ വിദേശികളെപ്പോലെ ഫ്രീക്ക് ലുക്കില്‍ സ്റ്റൈലിഷായിട്ടാണ് ഇരുവരുമുള്ളത്. ‘ഈ കൈകളില്‍ എന്നും സുരക്ഷിതയാണെ’ന്ന ക്യാപ്ഷനോടെയായാണ് ലേഖ എം.ജി ശ്രീകുമാര്‍ തന്നെ കൈകളില്‍ വാരിയെടുത്തുള്ള ചിത്രം പങ്കുവെച്ചത്. ‘ഈ മനോഹരതീരത്ത് എനിക്കിനിയൊരു ജന്മം തരുമോയെന്നായിരുന്നു’ എംജി ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയത്. ‘സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്നത് ദൈവാനുഗ്രഹമാണ്. ദൈവത്തോട് സന്തോഷത്തോടെ നന്ദി പറയുക.’
‘താങ്കള്‍ ഭാഗ്യവാനാണ്. ഇനിയും ഒരുപാടുനാള് ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’ എന്നൊക്കെയായിരുന്നു കമന്റുകള്‍. പതിവുപോലെ തന്നെ ഇവരെ വിമര്‍ശിച്ചുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്. വിവാഹത്തിന് മുമ്ബ് 14 വര്‍ഷക്കാലം എംജിയും ലേഖയും ഒന്നിച്ചാണ് താമസിച്ചത്.
2000ല്‍ മൂകാംബികയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചും അതിന് മുമ്ബുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. പിറന്നാളാഘോഷങ്ങളും മറ്റ് വിശേഷദിവസങ്ങളുമെല്ലാം ഒന്നിച്ചാണ് തങ്ങള്‍ ആഘോഷിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.
കേരളത്തില്‍ ലിംവിങ് ടുഗെദര്‍ കഴിയാന്‍ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരിക്കല്‍ എംജിയും ഭാര്യ ലേഖയും പറഞ്ഞത്.’14 വര്‍ഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തില്‍ ലിംവിങ് ടുഗെദറില്‍ കഴിയാന്‍ നില്ക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തില്‍ മുകാംബിക ക്ഷേത്രത്തിലേക്ക് പോയി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.’
‘രാവിലെ ഏഴ് മണിക്കാണ് ഞാന്‍ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ലേഖ നേരത്തെ തന്നെ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.’ ‘ലേഖയുടെ പേര് പറഞ്ഞു. അമ്മ നന്നായി വാടാ മക്കളേ എന്നായിരുന്നു മറുപടി നല്‍കിയത്’ എന്നാണ് എം.ജി ശ്രീകുമാര്‍ പറഞ്ഞത്. ലേഖയ്ക്ക് ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ് മകള്‍ അമേരിക്കയിലാണെന്നും ഇടയ്ക്ക് കാണാനായി വരാറുണ്ടെന്നും ലേഖ പറഞ്ഞിരുന്നു. മകളോടൊപ്പമുള്ള ലേഖയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അമേരിക്കയിലേക്ക് ഇരുവരും പോയതും മകളെ കാണാന്‍ കൂടി വേണ്ടിയാണ്
ബര്‍ലിന്‍: ജര്‍മനിയില്‍ ഇരട്ട പരൗത്വം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരമായ സാഹചര്യത്തില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനു പുറമേ, അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കും. അതേസമയം, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഇതില്‍ പ്രധാനമാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ. ഇന്റര്‍മീഡിയറ്റ് ലെവല്‍ ഭാഷാ പരിജ്ഞാനമാണ് ബി1 ലെവലില്‍ ഉദ്ദേശിക്കുന്നത്. കാര്യമായ […]
ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്. ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപികയെ […]
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു. 278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി […]
ഡൽഹി: വൈദ്യരത്നം ഔഷധശാല ഡൽഹി ബ്രാഞ്ചിന്റെയും ശ്രീദുർഗ്ഗ എൻറർപ്രൈസസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദിൽ ഷാദ് കോളനി എ. ബ്ലോക്കിൽ നൂറാം നമ്പറിൽ വച്ച് ഫെബ്രുവരി 26 ഞായറഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ആയുർവേദ ചികിത്സ ക്യാമ്പ് നടത്തുന്നു. വൈദ്യരത്നം ഔഷധശാല സീനിയർ ഫിസിഷ്യൻ ഡോ.കെ സൂര്യദാസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഒൻപത് മണിയ്ക്ക് രജിസ്റ്ററേഷൻ ആരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാൻ 011 35749615, 8595672762 നമ്പറുകളിൽ ബന്ധപ്പെടുക.
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. […]
ഹൊനിയാര: സോളമൻ ദ്വീപുകളിൽ എംബസി തുറന്ന് യുഎസ്. പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കത്തെ ചെറുക്കാനുള്ള നടപടിയായി ഇതിനെ കാണാം. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഒരു ചാർജ് ഡി അഫയേഴ്സ്, രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്, പ്രാദേശിക ജീവനക്കാർ എന്നിവർ എംബസിയിൽ ജോലിക്കുണ്ട്. 1993-ൽ അടച്ചുപൂട്ടുന്നതിന് മുമ്പ് അഞ്ച് വർഷം സോളമൻ ദ്വീപുകളിൽ യുഎസ് എംബസി പ്രവർത്തിച്ചിരുന്നു. ഈ മേഖലയിലെ ചൈനയുടെ നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീണ്ടും എംബസി തുറന്നത്. എംബസി തുറക്കുന്നത് മേഖലയിലുടനീളം കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ […]
പാലക്കാട്: ഒ.വി. വിജയൻ സ്മാരക നോവൽ പുരസ്കാരം 2022, പി .എഫ്. മാത്യൂസ് എഴുതിയ അടിയാള പ്രേതം എന്ന നോവലിനും, കഥാ പുരസ്കാരം പി.എം. ദേവദാസ് എഴുതിയ കാടിന് നടുക്ക് ഒരു മരം എന്ന കഥാസമാഹാരത്തിനും, യുവ കഥാപുരസ്കാരം നിതിൻ വി എൻ എഴുതിയ ചെറുകഥയ്ക്കും അർഹമായതായി ഓ.വി .വിജയൻ സംസ്കാര സമിതി ചെയർമാൻ ടി.കെ.നാരായണദാസ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സെക്രട്ടറി ടി ആർ അജയൻ, കൺവീനർമാരായ ടി .കെ. ശങ്കരനാരായണൻ, രാജേഷ് മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. […]
കൊല്ലം ; ഹോട്ടലില്‍ ഊണിന് നല്കിയ മീന്‍കഷണത്തിന് വലുപ്പമില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ കല്ലിനിടിച്ച് വീഴ്ത്തിയ ആറു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ആറുപേരാണ് അക്രമം കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), കൊല്ലം നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ്.സഞ്ജു (23), കൊല്ലം നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24), കൊല്ലം നെടുപന ശ്രീരാഗംവീട്ടില്‍ അഭിഷേക് (23), കൊല്ലം നല്ലിള മാവിള വീട്ടില്‍ അഭയ് രാജ് (23), കൊല്ലം […]
മലപ്പുറം: പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏലംകുളം സ്വദേശി മുഹമ്മദ് അഷറഫ് (34) ആണ് അറസ്റ്റിലായത്. 2021 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പ്രവാസിയായ ഭർത്താവ് വീട്ടിലെ കാര്യങ്ങൾക്ക് സഹായിക്കാൻ അഷ്റഫിനോട് നിർദേശിച്ചിരുന്നു. മുഹമ്മദ് അഷറഫ് സാധനങ്ങൾ പ്രവാസിയുടെ ഭാര്യക്ക് വീട്ടിൽ എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക […]