ഓര്‍മ്മകളെ ഒപ്പം ചേര്‍ത്ത് എംജിഎം സ്‌കൂള്‍ തിരുവല്ലയിലെ 1994 ബാച്ച്; വീഡിയോ കാണാം

Monday, August 3, 2020

തിരുവല്ല: 26 വര്‍ഷം പഴക്കമുള്ള വിദ്യാലയ ഓര്‍മ്മകള്‍ പുതുക്കി ഒരു കൂട്ടം പൂര്‍വവിദ്യാര്‍ത്ഥികള്‍. എംജിഎം സ്കൂൾ തിരുവല്ലയിലെ 1994 ബാച്ച് പത്ത് ഡിയിലെ വിദ്യാർഥികളാണ് ഓലോലിക്ക (ഓര്‍മ്മകള്‍ താലോലിക്കാന്‍) എന്ന പേരില്‍ വെര്‍ച്വല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഗായകൻ ഫ്രാങ്കോയുടെ ആശംസയോടെയാണ് വീഡിയോ തുടങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സൗഹൃദം കൈമാറുന്ന വീഡിയോ യൂ ടൂബില്‍ ശ്രദ്ധേയമാവുകയാണ്. സിറിൽ തിരുവല്ലയാണ് സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

×