വിണ്ണിലെ താരകം കിന്നരം മീട്ടുമ്പോൾ… താളമായി എം ജി എം – ലെ കുഞ്ഞുമാലാഖാമാർ… !

Thursday, December 24, 2020

നക്ഷത്രങ്ങൾ പൊൻപ്രഭ വിതറുന്ന പാതിരാവിൽ ലോകത്തിന്റെ രക്ഷകനായി പിറന്ന ഉണ്ണിയേശുവിനെ വിണ്ണിലെ കുഞ്ഞു മാലാഖമാർ വരവേൽക്കുന്ന സുന്ദര മുഹൂർത്തം മനോഹരമായി അവതരിപ്പിക്കുകയാണ് എംജിഎം ഗ്രൂപ്പിലെ കിന്റർ ഗാർട്ടൻ വിഭാഗം.

പതിനഞ്ച് കുട്ടികൾ വെറും പത്തു ദിവസത്തിനുള്ളിൽ കരോൾ പഠിച്ച് ശ്രവണ സുന്ദരമായ ആലാപനത്തിലൂടെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങുകയാണ്.

തിരുപ്പിറവിയുടെ സദ്‌വാർത്ത ലോകത്തെ അറിയിച്ച് സ്നേഹത്തിന്റെ യും സമാധാനത്തിന്റെയും സന്ദേശം പങ്കുവെച്ച് ഈ കുട്ടി ക്കുരുന്നുകൾ എംജിഎം ഗ്രൂപ്പിന്റെ സ്കൂളുകൾക്ക് അഭിമാനമാകുന്നു.

ഓരോ വിശേഷദിനങ്ങളിലും വിവിധങ്ങളായപരിപാടികൾ കോർത്തിണക്കി എം ജി എം ഗ്രൂപ്പ്‌ തയ്യാറാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടിയിട്ടുണ്ട്. കിന്റെർഗാർട്ടൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ കരോൾ ഗാനങ്ങൾ അടങ്ങിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി എന്നത് ഈ ക്രിസ്മസ് രാവിന് കൂടുതൽ കുളിർമപകരുന്ന ഒരു സദ് വാർത്തയാണ്.

ഓൺലൈൻ വിദ്യാഭ്യാസ
ത്തിൽ ഒരു മാതൃകാപരമായ മുന്നേറ്റം നൽകിക്കൊണ്ട് ജൈത്രയാത്ര തുടരുന്ന എംജിഎം ഗ്രൂപ്പിലെ കിന്റർ ഗാർട്ടൻ വിഭാഗത്തിന്റെ അധ്യാപകരും മാതാപിതാക്കളും ആണ് ഈ വേറിട്ട സംഗീതസദ്യയ്ക്ക് പിന്നിൽ………….. !

തയ്യാറാക്കിയത് : ജിൻസ് കുര്യാക്കോസ്

×