കോഴിക്കോട്: പ്രശസ്ത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ മരിച്ചെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് ഇദ്ദേഹത്തിന് തപാല്‍ വോട്ട് ചെയ്യാനായില്ല. സമൂഹമാധ്യമത്തിലെ അറിയിപ്പ് കണ്ട് വാര്‍ത്ത യഥാര്‍ത്ഥമാണോയെന്ന് ഉറപ്പു വരുത്താതെ മലാപ്പറമ്പിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ സുരേഷ് എംജിഎസിന്റെ പേര് 80 വയസ്സ് പിന്നിട്ടവരുടെ തപാല്‍ വോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
/sathyam/media/post_attachments/SI7UwoPMqMM9XsXRVtfb.jpg)
അയല്‍വാസികളായ 80 വയസ്സുകാര്‍ തപാല്‍ വോട്ട് ചെയ്തതോടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് എംജിഎസിന്റെ കുടുംബം പറയുന്നു. എംജിഎസിന് പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു.
എന്നാല്‍ ശാരീരിക അവശതകളുള്ളതിനാല്‍ എംജിഎസിന് ബൂത്തിനെത്താനാവില്ലെന്ന് കുടുംബം പറയുന്നു.