പോണ്‍ കാലത്തെ കണ്ണടയ്ക്ക് ഇത്ര വിലയോ? ഞെട്ടിത്തരിച്ച് മിയ ഖലീഫ, ലഭിച്ചത് 75 ലക്ഷം!

author-image
ഫിലിം ഡസ്ക്
New Update

 ലബനീസ് തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ സ്‌ഫോടനത്തിൽ ദുരിതബാധിതരായ ജനതയെ സഹായിക്കാൻ വേണ്ടി മുൻ പോൺ സ്റ്റാർ മിയ ഖലിഫ കണ്ണട ലേലത്തിന് വച്ചിരുന്നു. ലേലത്തുക പൂർണമായും ദുരിതബാധിതർക്ക് കൈമാറാനായിരുന്നു താരത്തിന്റെ തീരുമാനം.

Advertisment

publive-image

എന്നാൽ തന്റെ കണ്ണടയ്ക്ക് ഇത്രത്തോളം വില കിട്ടുമെന്ന് താരം പോലും വിചാരിച്ചിരുന്നില്ല. ലേലത്തിന് വച്ച് മണിക്കൂറുകൾക്കുള്ള 75 ലക്ഷമായാണ് ലേല തുക ഉയർന്നത്.

തന്റെ കണ്ണടയുടെ വിലകേട്ട് അമ്പരന്നിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ഞെട്ടിത്തരിച്ച് ഇരിക്കുന്ന മിയയാണ് ചിത്രത്തിൽ. പോൺ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഉപയോ​ഗിച്ചിരുന്ന പ്രിയപ്പെട്ട കണ്ണട ഇ–ബേയിലാണ് മിയ ലേലത്തിൽ‌ വച്ചത്.

മിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിരുന്നു. ലേലത്തിൽ നിന്ന് കിട്ടുന്ന തുക മുഴുവനായും റെഡ് ക്രോസ് വഴി ദുരിതബാധിതർക്ക് നൽകുമെന്ന് മിയ പ്രഖ്യാപിച്ചിരുന്നു.

mia khaleefa film news
Advertisment