മിച്ച് മെക്കോണലിന്‍റെ എതിര്‍പ്പിനെ മറികടന്ന് ഡിഎച്ച്എസ് മേധാവിയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

New Update

വാഷിംഗ്ടന്‍ ഡിസി: സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ എതിര്‍പ്പിനെ മറികടന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി മേധാവിയായി അലിജാന്‍ഡ്രൊ മയോര്‍ക്കാസിന്റെ നിയമനം ചൊവ്വാഴ്ച വൈകിട്ട് സെനറ്റ് അംഗീകരിച്ചു. 56 സെനറ്റര്‍മാര്‍ നിയമനത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 43 പേര്‍ എതിര്‍ത്തു.

Advertisment

publive-image

കാബിനറ്റ് പോസ്റ്റിന് അലജാന്‍ഡ്രോയുടെ നിയമനം കളങ്കം ചാര്‍ത്തുമെന്നും, ആയതിനാല്‍ അദ്ദേഹത്തിനെതിരായി ഞാന്‍ വോട്ടു ചെയ്യുമെന്നും, സഹപ്രവര്‍ത്തകരും എതിരായി വോട്ട് ചെയ്യണമെന്നും മിച്ച് മെക്കോണല്‍ ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിരവധി വിദേശ നിക്ഷേപകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് അലിജാന്‍ ഡ്രോ സമ്മര്‍ദം ചെലുത്തിയതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മെക്കോണല്‍ ചൂണ്ടികാട്ടി.

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പക്ഷപാതപരമായിരുന്നുവെന്നും മെക്കോണല്‍ ചൂണ്ടികാട്ടി. ഈ ആരോപണങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് സെനറ്റ് മെജോറിട്ടി ലീഡര്‍ ചക്ക് ഷുമര്‍ പറഞ്ഞു. തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്.

ഡിഎച്ച്എസ് മേധാവി അലജാന്‍ഡ്രിയോയുടെ നിയമനം, ആദ്യ ലാറ്റിനോ, ആദ്യ കുടിയേറ്റക്കാരന്‍ എന്നീ നിലകളില്‍ പുതിയ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ബൈഡന്‍ കാബിനറ്റിലെ നിയമനം അംഗീകരിച്ച ആറാമത്തെ അംഗമാണ് അലജാന്‍ഡ്രോ. ട്രഷറി സെക്രട്ടറി ജാനറ്റ്, നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌റിന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി പിറ്റ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്ലിങ്കന്‍ എന്നിവരാണ് മറ്റുള്ളവര്‍.

mich mekkonal5
Advertisment