/sathyam/media/post_attachments/J98coNxB2WLA5l7a4RKJ.jpg)
അമേരിക്കൻ നടൻ മൈക്കിൾ കെ വില്യംസ് മരിച്ച നിലയിൽ. ന്യൂയോർക്ക് സിറ്റിയിലെ വസതിയിലാണ് വില്യംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസ്സായിരുന്നു. ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ ബന്ധു വീട്ടിലെത്തുകയും അബോധാവസ്ഥയിൽ കണ്ടെത്തുകയുമായിരുന്നു.
കുറച്ച് ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മരുമകനാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
മെഡിക്കൽ സംഘവും പോലീസും എത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടും. 1995 ല്‍ മഗ്‌ഷോട്ട് എന്ന ചിത്രത്തിലൂടെയാണ് വില്ല്യംസ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബ്രിഗിങ് ഔട്ട് ദ ഡെത്ത്, ബോണ്ടേജ്, ലൈഫ് ഡൂറിങ് വാര്‍ടൈം, 12 ഇയേഴ്‌സ് എ സ്ലേവ്, ദ ഗാംബ്ലര്‍, ദ പബ്ലിക് തുടങ്ങിയവ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ദ വയർ എന്ന സിരീസിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us