Advertisment

ഡോണൾഡ്​ ട്രംപിന്​ വിദേശത്തും കാത്തിരിക്കുന്നത്​ 'എട്ടിന്‍റെ പണി'; മൈക്​ പോംപിയോ ഉൾപെടെ 28 ട്രംപ്​ വിശ്വസ്​തരെ ചൈന വിലക്കി

New Update

ബെയ്​ജിങ്​: ​ മുൻ വിദേശ കാര്യ സെക്രട്ടറി മൈക്​ പോംപിയോ ഉൾപെടെ 28 ട്രംപ്​ വിശ്വസ്​തരെ ചൈന വിലക്കി.  രാജ്യത്തിന്‍റെ പരമാധികാരത്തിനുമേൽ കടന്നുകയറിയവർക്കെതിരെയാണ്​ നടപടി.

Advertisment

publive-image

ഇവർക്ക്​ ചൈനയിൽ മാത്രമല്ല, ഹോങ്​കോങ്​, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ല. ബൈഡന്‍റെ അധികാരാരോഹണ ചടങ്ങ്​ പൂർത്തിയായി 15 മിനിറ്റിനിടെ ഉത്തരവ്​ പുറത്തിറങ്ങിയതായി ബ്ലൂബർഗ്​ റിപ്പോർട്ട്​ പറയുന്നു.

ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്​ടാവ്​ പീറ്റർ നവാരോ, ​ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ റോബർട്ട്​ ഒബ്രിയൻ, മുതിർന്ന പൂർവേഷ്യ നയതന്ത്രജ്​ഞൻ ഡേവിഡ്​ സ്റ്റിൽവെൽ, ​ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്​ടാവ്​ മാത്യു പോട്ടിങ്​ഗർ, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്​സ്​ അസർ, സാമ്പത്തിക വികസന അണ്ടർ സെക്രട്ടറി കീത്ത്​ ക്രാച്ച്​, യു.എൻ അംബാസഡർ കെല്ലി ക്രാഫ്​റ്റ്​, ദേശീയ സുരക്ഷാ ഉപദേഷ്​ടാവായിരുന്ന ജോൺ ബോൾട്ടൺ, ചീഫ്​ സ്​ട്രാറ്റജിസ്റ്റ്​ സ്റ്റീവ്​ ബാനൺ എന്നിവരും വിലക്ക്​ നേരിടുന്നവരിൽ പെടും.

 

miche pompiyo
Advertisment