New Update
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആഴ്‌സനല്‍ മുഖ്യ പരിശീലകന്‍ മൈക്കില്‍ ആര്‍റ്റേറ്റക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആഴ്‌സണല്‍ ക്ലബ്ബ് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചത്. പരിശീലകനുമായി ഇടപഴകിയിരുന്ന താരങ്ങളെയും മറ്റ് ജീവനക്കാരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തു.
Advertisment
വൈറസ് ബാധയുടെ വാര്‍ത്ത് പുറത്തുവന്നതോടെ ലണ്ടനിലെ ആഴ്‌സനല്‍ പരിശീലന ഗ്രൗണ്ട് താല്‍കാലികമായി അടച്ചിരിക്കുകയാണ്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഴ്‌സണലും ബ്രൈറ്റയും തമ്മിലുള്ള മല്‍സരം മാറ്റിവെച്ചു. തുടര്‍ മല്‍സരങ്ങളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിരാശാജനകമായ വാര്‍ത്തയാണിതെന്ന് 37കാരനായ മൈക്കില്‍ ആര്‍റ്റേറ്റയും പ്രതികരിച്ചു.