മൈക്കിള്‍ ജോര്‍ജ് കമല-ഹാരിസ് ടീം പോളിസി അഡ്‌വൈസര്‍

New Update

വാഷിങ്ടന്‍ ഡി സി: ബൈഡന്‍ കമല ഹാരിസ് ടീം പോളിസി അഡ്‌വൈസറായി ഇന്ത്യന്‍ ഫിലിപ്പിനൊ അമേരിക്കന്‍ മൈക്കിള്‍ ജോര്‍ജിനെ നിയമിച്ചു. നയരൂപീകരണത്തില്‍ നൈപുണ്യം തെളിയിച്ച മൈക്കിള്‍ സമൂഹത്തില്‍ നിലവിലുള്ള വിവേചനങ്ങള്‍ക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതില്‍ വിജയിച്ച വ്യക്തിയാണ്.

Advertisment

publive-image

ഏഷ്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ മൈക്കിളിന് അഭിമാനം. ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ അംഗമായിരുന്നു മൈക്കിള്‍.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവണ്‍മെന്റ് ആന്റ് ഇക്കണോമിക്‌സില്‍ ബിരുദം നേടിയിട്ടുണ്ട്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും കൈവശമാക്കിയിട്ടുണ്ട്.

2015 ല്‍ ഓപ്പര്‍ച്യുണിറ്റി അറ്റ് വര്‍ക്ക് ഫൗണ്ടിങ്ങ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു. പ്രൊഫ. രാജ് ഷെട്ടിയുടെ കീഴില്‍ റിസേര്‍ച്ച് അസിസ്റ്റന്റായും മൈക്കിള്‍ പ്രവര്‍ത്തിച്ചിരുന്നു. മൈക്കിളിന്റെ നിയമനത്തോടെ ഏഷ്യന്‍ ഇന്ത്യന്‍ വംശജരുടെ ഒരു നീണ്ട നിരതന്നെ ബൈഡന്‍ കമല ഹാരിസ് ടീമില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് അഭിമാനകരമാണ്. പല പ്രധാന തസ്തികകളിലും ഇന്ത്യന്‍ അമേരിക്കന്‍ വംശജരും സ്ഥാനം പിടിച്ചിട്ടുണ്ട്.

micle george kamala
Advertisment