Advertisment

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിനിമ ഡയലോഗുകള്‍ പറഞ്ഞത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി; മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യം ചെയ്തു

New Update

കൊല്‍ക്കത്ത : നടനും ബംഗാള്‍ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനുമായിരുന്ന മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യം ചെയ്തു.

Advertisment

publive-image

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മിഥുന്‍ ചക്രബര്‍ത്തി തന്‍റെ സിനിമയിലെ ചില ഡയലോഗുകള്‍ പറഞ്ഞത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായെന്ന പരാതിയില്‍ മണിക്ടല പൊലീസ് സ്റ്റേഷനില്‍ എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒാണ്‍ലൈനായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തന്‍റെ സിനിമ ഡയലോഗുകളല്ല കാരണമെന്ന് മിഥുന്‍ ചക്രബര്‍ത്തി ചൂണ്ടിക്കാട്ടി.

സിയാല്‍ദ കോടതിയുടെ പരിഗണനയിലുള്ള നിയമ നടപടികള്‍ അവസാനിപ്പക്കണമെന്ന് അഭ്യര്‍ഥിച്ച് മിഥുന്‍ ചക്രബര്‍ത്തി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

midhun chakravarty
Advertisment