‘സിനിമാക്കാരന്‍ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കില്‍.. സിവനേ..!!

ഫിലിം ഡസ്ക്
Saturday, February 20, 2021

ദൃശ്യം 2 വിനും സംവിധായകൻ ജീത്തു ജോസഫിനും അഭിനന്ദന പ്രവാഹമാണ്.
ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ജീത്തു ജോസഫിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്. അദ്ദേഹം തിരക്കുള്ള സിനിമാക്കാരനായത് നന്നായി. ഇല്ലെങ്കില്‍ പണി പാളിയേനെ എന്ന അര്‍ത്ഥത്തിലാണ് മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘സിനിമാക്കാരന്‍ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കില്‍.. സിവനേ..!! (സുരാജേട്ടന്‍ JPG ) ജീത്തു ജോസഫ്.. ഇഷ്ടം’

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം.

×