Advertisment

അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് നിര്‍ബന്ധിച്ച് നാട്ടിലേയ്ക്ക്മടക്കി വിടുന്നു! കര്‍ഫ്യൂ കാലത്ത് ഇവര്‍ക്ക് പതിനായിരങ്ങള്‍ അഡ്വാന്‍സും ചിലവും നല്‍കിയ കരാറുകാര്‍ പ്രതിസന്ധിയില്‍! വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്..!

New Update

കോട്ടയം: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ സര്‍ക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യമില്ലാത്ത അന്യ സംസ്ഥാന തൊഴിലാളികളെ പോലും നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയക്കുന്നതായി ആക്ഷേപം. ദിവസവും ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ നിന്നും ബസിലും ട്രിയിനിലുമായി സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നത്.

Advertisment

publive-image

ഇപ്പോള്‍ നാട്ടില്‍ തുടരുന്ന തൊഴിലാളികള്‍ക്ക് നിലവില്‍ നാട്ടില്‍ ജോലിയുണ്ട്. ജോലി ചെയ്യാനും തടസമില്ല. ഇവരെ പോലീസ് ക്യാമ്പുകളിലെത്തി നാട്ടിലേയ്ക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ആക്ഷേപം.

അങ്ങനെ വരുമ്പോള്‍ ഇവരെ ജോലിയ്ക്കായി കൊണ്ടുവന്ന് ലോക് ഡൗണ്‍ കാലത്ത് ഇവര്‍ക്ക് അഡ്വാന്‍സും ചിലവും നല്‍കി സംരക്ഷിച്ച കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് വന്‍ നഷ്ടം സംഭവിക്കുന്നത്. പോകുന്നവര്‍ മടങ്ങിവരുമൊ എന്നുറപ്പില്ല. വന്നാല്‍ അവര്‍ വേറെ ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകുമോ എന്നും ഇവര്‍ സംശയിക്കുന്നു.

അതോടെ ഇവര്‍ക്കായി കര്‍ഫ്യൂ കാലത്ത് വന്‍ തുക അഡ്വാന്‍സും ചിലവുമായി നല്‍കിയ മലയാളി കോണ്‍ട്രാക്ടര്‍മാര്‍ക്ക് പതിനായിരങ്ങള്‍ നഷ്ടമാകും. മാത്രമല്ല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ടാകും.

അതിനാല്‍ നാട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമുള്ള തൊഴിലാളികള്‍ക്ക് ഇവിടെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം അത് നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെപോലും ബാധിക്കും എന്നാണ് നിര്‍മാണമേഖലയിലെ കരാറുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

migrant workers
Advertisment