ബെംഗളൂരുവില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വീട്ടിലേക്ക് യുവാവ് കാല്‍നടയായി താണ്ടിയത് 150ലേറെ കിലോമീറ്ററുകള്‍; വീടെത്തുന്നതിന് തൊട്ടുമുമ്പായി കുഴഞ്ഞുവീണു മരിച്ചു; കൊവിഡ് ബാധിതനെന്ന് സംശയിച്ച് സഹായിക്കാന്‍ ശ്രമിക്കാതെ നാട്ടുകാരും

New Update

publive-image

ചിറ്റൂര്‍(ആന്ധ്രാപ്രദേശ്): ലോക്ക്ഡൗണിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വീട്ടിലേക്ക് 150ലേറെ കിലോമീറ്ററുകള്‍ നടന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹരിപ്രസാദ് (28) എന്ന യുവാവാണ് വീടെത്തുന്നതിന് തൊട്ടുമുമ്പ് മരിച്ചത്.

Advertisment

കടുത്ത വെയിലാണ് യുവാവ് കുഴഞ്ഞുവീഴാന്‍ കാരണമായത്. കൊവിഡ് ബാധിതനാണെന്ന സംശയത്താല്‍ നാട്ടുകാരാരും ഇയാളെ സഹായിക്കാന്‍ ശ്രമിച്ചില്ല.

യുവാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാനും സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. പരിശോധനയില്‍ കൊവിഡ് ബാധിതനല്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് നാട്ടുകാര്‍ അയഞ്ഞത്.

തുടര്‍ന്ന് യുവാവിന്റെ മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Advertisment