കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഒരു രാജ്യം പൂര്‍ണമായും അടച്ചിട്ടത് കൊണ്ട് കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ധന്‍ മൈക്ക് റയാന്‍

New Update

ചൈനയില്‍ വീണ്ടും  ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 46 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Advertisment

ലണ്ടന്‍: കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഒരു രാജ്യം പൂര്‍ണമായും അടച്ചിട്ടത് കൊണ്ട് കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ധന്‍ മൈക്ക് റയാന്‍. പൊതു ജനാ രോഗ്യ നിര്‍ദേശങ്ങളാണ് ഈ സമയത്ത് ഫലപ്രദമാകുക. ഇത് വൈറസ് വീണ്ടും കരുത്താര്‍ജിക്കു ന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ലോക്ഡൗണ്‍ കൊണ്ട് താല്‍ക്കാലികമായി വൈറസിനെ നിയന്ത്രിച്ചേക്കാം. എന്നാല്‍ അത് വീണ്ടും വരാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ ജാഗ്രത പാലിക്കുന്നതാണ് ഏറ്റവും നല്ലതെന്നും റയാന്‍ പറഞ്ഞു.

publive-image

രോഗം ബാധിച്ചവര്‍ രോഗലക്ഷണം കാണിക്കാന്‍ സമയമെടുത്തേക്കും. രോഗം ബാധിച്ചവരെ കണ്ടെത്തുകയാണ് നാം ഇപ്പോള്‍ അടിയന്തരമായി ചെയ്യേണ്ടത്. രോഗം ഉറപ്പിച്ചാല്‍, അവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കണം. ഇവര്‍ ആരൊക്കെ ബന്ധപ്പെട്ടെന്ന് കണ്ടെത്തണം. അവരെ യും ഐസൊലേഷനില്‍ പ്രവേശിപ്പിക്കണമെന്നും മൈക്ക് റയാന്‍ പറഞ്ഞു. ലോക്ഡൗണുകളിലും അപകടം പതിയിരിപ്പുണ്ട്. പൊതുജ ജനാരോഗ്യ നടപടികള്‍ ലോക്ഡൗണിന് ശേഷമുണ്ടായിട്ടില്ലെ ങ്കില്‍ എപ്പോഴാണോ ഇത് പിന്‍വലിക്കുന്നത് അപ്പോള്‍ മുതല്‍ കൊറോണ വീണ്ടും വ്യാപിപ്പി ക്കാന്‍ തുടങ്ങും. അപകടം നമ്മോടൊപ്പം തന്നെയുണ്ടെന്നും റയാന്‍ പറഞ്ഞു.

publive-image

ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ധന്‍ ഡോ: മൈക്ക് റയാന്‍

അതേസമയം ഇന്ന് മാത്രം ലോകത്ത് ഒരു ബില്യണ്‍ ജനങ്ങളെയാണ് വീടുകളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ മരസംഖ്യ 13000 കടക്കുകയും ചെയ്തു. കൊറോണ ശക്തമായി തുടരുന്ന ഇറ്റലിയില്‍ ഫാക്ടറികളെല്ലാം അടച്ചുപൂട്ടി. ഇതുവരെ 35 രാജ്യങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. സന്ദര്‍ശനങ്ങളും വ്യാപാരങ്ങളും യാത്രകളും നിലച്ചിരിക്കുകയാണ്. പല രാജ്യങ്ങളും അതിര്‍ത്തികളും അടച്ചു. ഇതുവരെ മൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീക രിച്ചത്. ഇറ്റലിയില്‍ ഇതുവരെ 5000 ത്തിനു  മേലെ ആളുകള്‍ മരണപെട്ടു. അതേസമയം ചൈനയേക്കാള്‍ കൂടുതല്‍ മരണം സ്ഥിരീകരിച്ചതും ഇറ്റലിയിലാണ്.

അമേരിക്കയും ലോക്ഡൗണിന് സമാനമായ അവസ്ഥയിലാണ്. ന്യൂജേഴ്‌സി സംസ്ഥാനമാണ് അവ സാനമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ചൈനയിലും ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് റിപ്പോ ര്‍ട്ട് ചെയ്തു. 46 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുറത്തുനിന്ന് വരുന്ന പൗരന്‍മാരിലാണ് കൂടുതലും രോഗലക്ഷണങ്ങളുള്ളത്. ആറ് പുതിയ മരണങ്ങളും ചൈനയില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. ഹുബെ പ്രവിശ്യയിലാണ് മരിച്ചവരില്‍ അധികവും. സ്‌പെയിനില്‍ മരണനിരക്കില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സില്‍ മരണനിരക്ക് 562 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ വീടുകളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ പോലീസിനെയും ഹെലികോപ്ടറുകളെയും ഡ്രോണുകളെയും വിന്യസിച്ചിട്ടുണ്ട് സര്‍ക്കാര്‍.

Advertisment