ഫിലിം ഡസ്ക്
Updated On
New Update
മുംബൈ: കറാച്ചിയില്‍ സംഗീത പരിപാടിയില്‍ പാടിയതിന് ഗായകന്‍ മിക്കാ സിങ്ങിനെ സിനിമാ സംഘടനയായ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (AICWA) വിലക്കി.
Advertisment
സിനിമകളില്‍ നിന്നും എല്ലാ എല്ലാ സംഗീത വേദികളില്‍ നിന്നും മിക്കാ സിങ്ങിനെ ബഹിഷ്‌ക്കരിക്കുമെന്ന് സംഘടനയുടെ അദ്ധ്യക്ഷനായ സുരേഷ് ശ്യാംലാല്‍ ഗുപ്ത പറഞ്ഞു.രാജ്യത്തിന്റെ അഭിമാനത്തിന് മുകളില്‍ മിക്കാ സിങ് പണം തേടി പോയെന്ന് സംഘടനാ നേതാവ് പറഞ്ഞു.
മിക്കാ സിങ്ങിനൊപ്പം ആരും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും സഹകരിക്കുന്നവര്‍ കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്നും സുരേഷ് ശ്യാംലാല്‍ ഭീഷണിപ്പെടുത്തി.