30
Friday September 2022

ക്രൗഡ് ഫണ്ടിംഗ് കേരളത്തില്‍ വേരുറപ്പിക്കുന്നു, 10 വര്‍ഷത്തിനുള്ളില്‍ മിലാപ് സമാഹരിച്ചത് 15 കോടിയിലധികം രൂപ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, September 25, 2020

തിരുവനന്തപുരം: മിലാപ് പോലുള്ള പ്ലാറ്റ്‌ഫോമിലൂടെയുള്ള ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് ഇന്ത്യയില്‍ ജനപ്രീതി നേടുന്നു. ചികിത്സാധന സഹായത്തിന് ഉള്‍പ്പെടെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപിലൂടെ സമാഹരിച്ചത് 15 കോടിയലധികം രൂപ. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി 4500 ല്‍ അധികം ധനസമാഹരണ ക്യാമ്പയിനാണ് മിലാപ് സംഘടിപ്പിച്ചത്.

പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നിരവധി പ്രമുഖ ആശുപത്രികളുമായി സഹകരി
ച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് മികച്ച ചികത്സ ഉറപ്പാക്കാന്‍ മിലാപിന് കഴിഞ്ഞു. മെഡിക്കല്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് മിലാപിലൂടെ കൂടുതല്‍ ധനസമാഹരണം നടന്നിട്ടുള്ളത്.എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി വിദ്യാഭ്യാസം, ദുരിതാശ്വാസധനസഹായം എന്നിവയ്ക്കും മിലാപ് വഴി ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രളയബാധിതകര്‍ക്കായി രണ്ടുകോടിയിലധികം രൂപയാണ് മിലാപ് വഴി കണ്ടെത്തിയത്. വളരെ സുതാര്യമാണ് മിലാപിന്റെ ധനനസമാഹരണ ക്യാമ്പയിന്‍ .സഹായധനം നല്‍കുന്ന വ്യക്തികള്‍ക്ക് വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും ധനസമാഹരണത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് അറിയുന്നതിനായി നിരന്തരം അപ്‌ഡേറ്റുകളും ലഭിക്കും.

കൂടാതെ സംഭാവന ചെയ്യുന്നവേളയില്‍ ആകെ ലഭിച്ച തുകയെത്രയെന്നും ദാതാവിന് കാണുവാന്‍ കഴിയും. ഇത്തരത്തില്‍ വഞ്ചനയും കബളിപ്പിക്കലും തടഞ്ഞുകൊണ്ടാണ് മിലാപ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ കുറഞ്ഞ കാലയളവിന് ഉള്ളില്‍ തന്നെ നിരവധിയാളുകളാണ് മിലാപ് വഴി ധനസമാഹരണം നടത്താന്‍ രംഗത്തെത്തിയത്. പ്രമുഖ ആശുപത്രിയെ കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന ജോസിന്‍ പെരുമന മിലാപ് ധനസമാഹരണത്തിലൂടെ 70ല്‍ അധികം രോഗികള്‍ക്കാണ് സഹായം എത്തിച്ചത്.

എട്ടുവയസുകാരി അബിനയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുക സുമനസുകളില്‍ നിന്ന് സമാഹരിച്ചത് മിലാപ് വഴിയാണെന്ന് ജോസിന്‍ പറഞ്ഞു. അബിനയുടെ പിതാവ് കരള്‍ ദാനം ചെയ്യാന്‍ തയാറായിരുന്നുവെങ്കിലും ചികിത്സയ്ക്കാവശ്യമായ തുക ഇല്ലായിരുന്നു.

ഈ സാഹചര്യത്തിലാണ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് വഴി തുക സമാപിച്ചത്. 630 സുമനസുകളില്‍ നിന്ന് 11 ലക്ഷം രൂപയാണ് അബിനയുടെ ചികിത്സയ്ക്കായി സമാഹരിച്ചു. കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമായതിനാല്‍ അബിന ഇപ്പോള്‍ സുഖം പ്രാപിച്ചുവെന്നും തുടര്‍ പരിശോധന നടക്കുകയാണെന്നും ജോസിന്‍ പറഞ്ഞു.

കോവിഡ് 19 പ്രതിസന്ധ നേരിടുന്നവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മിലാപിലൂടെ ധസമാഹഹരണം നടത്തുകയും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ ആദിവാസികുടുംബങ്ങള്‍ക്കും കേരളത്തിലെ ദിവസക്കൂലിപ്പണിക്കാര്‍ക്കും ധനസഹായം ഉറപ്പുവരുത്തുന്നതിനായി സന്നദ്ധ സംഘടനയായ ആന്‍മേരി ഫൗണ്ടേഷന്‍ 6.5 ലക്ഷം രൂപ സമാഹരിച്ചു.

ഇത്തരത്തില്‍ ലഭിച്ച തുക അര്‍ഹതപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയും തുക കൈമറിയതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മിലാപിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെക്കുകയും ചെയ്തു. ഇങ്ങനെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭ്യമായിട്ടുണ്ടോയെന്നറിയാന്‍ ദാതാക്കള്‍ക്ക് സാധിക്കുമെന്നതും മിലാപിന്റെ പ്രത്യേകതയാണ്.

ചികിത്സയ്ക്ക് വേണ്ടിയാണ് ഭൂരിഭാഗവും ധനസസമാഹരണം നടത്തുന്നതെങ്കിലും ഓരോ വര്‍ഷവും സ്ത്രീ ശാക്തീകരണം, മൃഗക്ഷേമം തുടങ്ങിയ കാരണങ്ങള്‍ക്കായി മിലാപിലൂടെ ധനസമാഹരണം നടത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുവരെ 13 കോടിയധികംം തുകയാണ് മെഡിക്കല്‍ അനുബന്ധ ആവശ്യങ്ങള്‍ക്കായി മിലാപിലൂടെ സമാഹരിച്ചത്. അവയവ മാറ്റിവെക്കല്‍ ചികിത്സയ്ക്ക് 7000 ക്യാമ്പയിനുകളാണ് മിലാപ് സംഘടിപ്പിച്ചത്.

ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തിയവരില്‍ 90% ത്തിലധികവും എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ മിലാപിലൂടെ കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും ധനസമാഹരണം നടക്കുന്നതിനാല്‍ ഈ പ്രവണത മാറിയെന്ന് മിലാപ്പിന്റെ പ്രസിഡന്റും സഹസ്ഥാപകനുമായ അനോജ് വിശ്വനാഥന്‍ പറഞ്ഞു.

കമ്പനിയുടെ സുതാര്യതയും കര്‍ശന പരിശോധനയുമാണ് ധനസമാഹരണ വളര്‍ച്ചയെ സഹായിച്ച പ്രധാനഘടകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗജന്യധനസമാഹരണ പ്ലാറ്റ്‌ഫോമായി മിലാപ് മാറുന്നതോടെ കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് ഈ സേവനം പ്രയോജപ്പെടുത്താന്‍ സഹായകമാകുമെന്നും അനോജ് വിശ്വനാഥന്‍ പറഞ്ഞു.

Related Posts

More News

നാഗർകോവിൽ: നിദ്രവിളിയിൽ അദ്ധ്യാപികയുടെ അഞ്ചര പവന്റെ മാല കവർന്നു. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായ നിദ്രവിള ക്രാതർ സ്വദേശിനി പ്രമീളയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ പ്രമീളയെ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം കഴുത്തിൽ കിടന്ന അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കടന്ന് കളഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നിദ്രവിള പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവതിയെ പട്ടി കടിച്ചത് കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തേക്ക് കയറി പോയെന്ന് അപർണയുടെ അച്ഛൻ വാസവൻ . ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് ദുരനുഭവം നേരിട്ടത്. രാവിലെ ഏഴേകാലോടെയാണ് സംഭവം. വീടിനകത്തുവച്ച് പൂച്ചകടിച്ചതിന് രണ്ടാംഡോസ് വാക്സീൻ എടുക്കാൻ അച്ഛൻ വാസവന് ഒപ്പം എത്തിയതായിരുന്നു അപര്‍ണ. ഒപി പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ ഡ്യൂട്ടി മുറിയായ ഐപി ബ്ലോക്കിൽ എത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷം […]

ശിവകാർത്തികേയനെ നായകനാക്കി അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രിൻസ് ദീപാവലിക്ക് റിലീസ് ചെയ്യും. ഒക്‌ടോബർ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ തമിഴ് ടൂറിസ്റ്റ് ഗൈഡിന്റെ വേഷമാണ് ശിവകാർത്തികേയന്. തമിഴിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. യുക്രെയ്‌ൻ താരം മറിയ ഗ്യാബോഷ്‌കയാണ് നായിക. സത്യരാജ്, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീവെങ്കിടേശ്വരൻ സിനിമാസാണ് നിർമ്മാണം. ജി.കെ.വിഷ്ണു ഛായാഗ്രഹണവും എസ്. തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. അതേസമയം, ഏറ്റവും അവസാനം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രങ്ങളായ […]

ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും നാം ഉറങ്ങുകയാണ്. ഉറക്കത്തിന്റെ നാലിൽ ഒരു ഭാഗം സ്വപ്നങ്ങൾക്കായി ചെലവഴിക്കുന്നു. അതായത് 2022ൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യമായ 73 വർഷത്തിൽ 6 വർഷം മാത്രമാണ് നമ്മൾ സ്വപ്നം കാണാൻ ഉപയോഗിക്കുന്നത്. എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ സുപ്രധാന പങ്കു നിർവഹിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും അവ എങ്ങനെ തലച്ചോറിൽ രൂപപ്പെടുന്നെന്നും തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്വപ്നങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും വളരെ പരിമിതമായ അറിവ് മാത്രമേ നമുക്കുള്ളൂ. തലച്ചോറിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ സ്വപ്നങ്ങളിലൂടെ കഴിയുമെന്ന് പഠനങ്ങൾ […]

കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളിൽ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി […]

ഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയായിരുന്നു ഹർജി. ചെയർമാനായി പ്രദീപ് കുമാറിനെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മതിയായ യോഗ്യതയുള്ളവരെ ഇൻ്റർവ്യൂ നടത്താതെ ഒഴിവാക്കാൻ […]

പാൻ ഇന്ത്യൻ താരമായി തിളങ്ങുന്ന ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്സ് ടീസർ എത്തി. ഫാമിലിമാൻ വെബ് സീരിസുകളുടെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് നെറ്റ് ഫ്ളിക്സിലൂടെയാണ് റിലീസ്. ദുൽഖർ സൽമാൻ ,രാജ് കുമാർറാവു, ഗൗരവ് ആദർശ് എന്നിവരു‌ടെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കോമഡി ത്രില്ലറാണ് ഗൺസ് ആൻഡ് ഗുലാബ്സ്.ടീസറിൽ ദുൽഖകർ തിളങ്ങുമ്പോൾ വൻ പ്രതീക്ഷ പുലർത്തുകയാണ് ആരാധകർ.

റിയാദ് : പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നും, പദ്ധതികൾ കേവലം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണെന്നും ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. തിരിച്ചു വന്ന പ്രവാസികൾ പലരും രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രവാസി വിഷയങ്ങളിൽ കൂടുതൽ പഠനവും പരിഹാരവും കാണാൻ അധികൃതർ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് […]

കൊച്ചി: ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു. ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാർ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

error: Content is protected !!