തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര്‍ പീഡിപ്പിച്ചു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, February 25, 2021

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര്‍ പീഡിപ്പിച്ചതായി പരാതി.ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത് പേരെ പ്രതിയാക്കി പോലീസ് കേസെടുത്തു . അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു ഈ പെണ്‍കുട്ടിയെപ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരന്നു. കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്‍റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു .

×