അച്ഛനേയും, അമ്മയേയും, കുഞ്ഞനുജത്തിയേയും പിന്നിലിരുത്തി കൊച്ചി നഗരത്തിലുടെ സ്‌കൂട്ടര്‍ പായിച്ച് അഞ്ചു വയസുകാരി: വീഡിയോ വൈറലാകുന്നു, പോലീസ് പുറകെ

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, July 30, 2018

കൊച്ചി: കൊച്ചി നഗരത്തിലൂടെ അഞ്ചു വയസുകാരി നാലംഗ കുടുംബത്തെ പിന്നിലിരുത്തി സ്‌കൂട്ടര്‍ പായിച്ചത് വൈറലാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ അഞ്ചു വയസുകാരി സ്‌കൂട്ടര്‍ പായിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി രജിസ്‌ട്രേഷനിലുള്ള വണ്ടിയാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്.

അച്ഛനും, അമ്മയും പിഞ്ചു കുഞ്ഞും പിന്നിലിരിക്കെയാണ് പെണ്‍കുട്ടി നിന്നുകൊണ്ട് സ്‌കൂട്ടര്‍ ഓടിച്ചത്. ലുലു മാളിനു സമീപത്തു കൂടെ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്ന ദൃശ്യങ്ങള്‍ പിന്നാലെ വന്ന കാറിലെ യുവാക്കളാണ് പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ വൈറലായി. സംഭവം ട്രാഫിക് പോലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്.

×