Advertisment

ആരെങ്കിലും കാണും മുന്‍പ് താലി കെട്ട് ! സ്‌കൂള്‍ യൂണിഫോം ധരിച്ച് ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ 'വിവാഹം'; വീഡിയോ വൈറലായതോടെ സ്‌കൂളിന് പുറത്ത്

New Update

ഹൈദരാബാദ്: ഹൈദരാബാദില്‍ ക്ലാസ് മുറിയില്‍ വച്ച് ‘വിവാഹി’തരായ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്‌കൂളിലാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയെ വിവാഹവേദിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നാണ് നടപടി.

Advertisment

publive-image

നവംബര്‍ 17-നായിരുന്നു സംഭവം. സ്‌കൂള്‍ യൂണിഫോം ധരിച്ച് പരസ്പര സമ്മതത്തോടെയാണ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും താലിക്കെട്ടുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇവരുടെ സുഹൃത്ത് വീഡിയോ പകര്‍ത്തുകയും ചെയ്തു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ആരെങ്കിലും കാണും മുന്‍പ് താലി കെട്ടാന്‍ ക്യാമറ കൈകാര്യം ചെയ്ത വിദ്യാര്‍ഥി ഇരുവരോടും പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

നെറ്റിയില്‍ സിന്ദൂരം അണിയിക്കാന്‍ പെണ്‍കുട്ടി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം, എങ്ങനെയാണ് വീഡിയോ പുറത്തുവന്നതെന്ന് വ്യക്തമല്ല. വീഡിയോ വൈറലായതോടെ പൊലീസും ശിശുക്ഷേമസമിതിയും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടര്‍ മുരളീധര്‍ റെഡ്ഢി വിശദമായ അന്വേഷണറിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

‘വിവാഹ’ദിവസം മൂന്നു പേരും രാവിലെ 9ന് മുന്‍പാണ് സ്‌കൂളില്‍ എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിദ്യാര്‍ഥികളെ വെള്ളിയാഴ്ച ശിശുക്ഷേമസമിതി മുന്‍പാകെ ഹാജരാക്കിയെന്നും മറ്റു നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം, വിവാഹവീഡിയോ തമാശയ്ക്ക് വേണ്ടി ചെയ്തതെന്നാണ് വിദ്യാര്‍ഥി സംഘം തന്നോട് പറഞ്ഞതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.

rare marriage
Advertisment