Advertisment

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 2ന്‍റെ രാത്രികാല പരീക്ഷണം വിജയകരം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 2 ന്‍റെ രാത്രികാല പരീക്ഷണം വിജയകരം. സൈന്യത്തിന്‍റെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് ആണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഒഡീഷയില്‍ അബ്ദുള്‍കലാം ദ്വീപിലായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്.

Advertisment

publive-image

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് അഗ്‌നി മിസൈല്‍ വികസിപ്പിച്ചത്. 17 ടണ്‍ ഭാരമുള്ള മിസൈലിന് 20 മീറ്റര്‍ ആണ് നീളം. 2,000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള മിസൈലിന് 1,000 കിലോയോളം പേലോഡ് വഹിക്കാനാകും.

ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ് അഗ്‌നി മിസൈല്‍. സെക്കന്‍ഡില്‍ 3.5 കിലോമീറ്ററാണ് മിസൈലിന്‍റെ വേഗം.നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും പ്രഹരപരിധി ഏറിയ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 ആണ്.

misile
Advertisment