/sathyam/media/post_attachments/EnlY05yzkM6jZ4D9Uj09.jpg)
രാമപുരം: രാമപുരം പൂവക്കുളത്തു നിന്നും ഇന്നു പുലർച്ചെ കാണാതായ യുവതിക്കു വേണ്ടി പോലീസ് നാടും നഗരവും അരിച്ചുപെറുക്കി തപ്പി വരവേ, അൽപ്പം മുമ്പ് ആശ്വാസമായി ആ വിളി രാമപുരം പോലീസ് സ്റ്റേഷനിലേക്കെത്തി. "ഞാൻ... പൂവക്കുളത്തു നിന്ന് ഇന്ന് രാവിലെ പോന്നതാണ്. ഇപ്പോൾ ഷൊർണ്ണൂരിലുണ്ട്. വന്നിട്ട് ബാക്കി കാര്യങ്ങൾ പറയാം..." യുവതിയുടെ വിളി പോലീസിനും പൂവക്കുളം ഗ്രാമത്തിനും ഒരുപോലെ ആശ്വാസമായി.
മൊബൈൽ സ്വിച്ച് ഓഫ് ചെയ്താണ് യുവതി മുങ്ങിയത് എന്നത് പോലീസിനെയും കുഴപ്പിച്ചിരുന്നു. എപ്പോഴെങ്കിലും ഫോൺ ഓൺ ആക്കുമെന്ന പ്രതീക്ഷയിൽ പോലീസ് സൈബർ ടീമും കണ്ണില്ലെണ്ണയൊഴിച്ച് കാത്തിരിക്കവേയാണ് ഷൊർണ്ണൂരിൽ നിന്ന് യുവതിയുടെ വിളിയെത്തിയത്. സൈബർ വിംഗിൻ്റെ പരിശോധനയിൽ ഷൊർണ്ണൂരിൽ തന്നെയാണ് യുവതി ഉള്ളതെന്നും ബോധ്യപ്പെട്ടു.
ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ ഇന്നു പുലർച്ചെ 4 മണിയോടെ കാണാതാവുകയായിരുന്നു. രാമപുരം സിഐ കെ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് ഊർജ്ജിത അന്വേഷണവുമാരംഭിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us