തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെൺകുട്ടികളെ കണ്ടെത്തി

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Thursday, February 25, 2021

പത്തനംതിട്ട: പോക്സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ കാണാതായ പോക്സോ കേസ് ഇരകളായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇരുവരെയും കണ്ടെത്തിയത്.

പെണ്‍കുട്ടികളെ കാണാതായതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ പൊലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ റെയില്‍വേ പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞത്.

തിരുവല്ല നഗരത്തില്‍ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. പുലര്‍ച്ചെയാണ് കാണാതായത്. കേന്ദ്രത്തില്‍ നാലു പെണ്‍കുട്ടികളാണ് ഉള്ളത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളെയാണ് കാണാതായത്. 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയായിരുന്നു.

×