ചൈനീസ് ആപ്പായ ടിക് ടോക്കിനെ തളര്‍ത്തി മിട്രോണ്‍ കുതിക്കുന്നു; ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ 1 കോടി ഡൗൺലോഡ് നേട്ടം 

New Update

ചൈനീസ് ആപ്പായ ടിക്ടോക്കിനെ ഇന്ത്യന്‍ യുവ ജനത കൈവിടുന്നു. ടിക്ടോക്കിന് പകരമായി ഇന്ത്യയിറക്കിയ മിത്രോണിനെ യുജനങ്ങള്‍ നെഞ്ചേറ്റി കഴിഞ്ഞു. മിട്രോൺ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു കോടി ഡൗൺലോഡുകൾ പിന്നിട്ടു. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിലാണ് 1 കോടി ഡൗൺലോഡ് നേട്ടം കൈവരിച്ചത്.

Advertisment

publive-image

5-ൽ 4.5 എന്ന ശരാശരി റേറ്റിംഗുള്ള മിട്രോണിന് നിലവിൽ കാര്യങ്ങളെല്ലാം അനുകൂലമാണ്. ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡ് മുൻപ് ഒരു പാക്കിസ്ഥാൻ ഡെവലപ്പറിൽ നിന്ന് വാങ്ങിയതാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ, ആപ്പിന്റെ സഹസ്ഥാപകരായ ശിവങ്ക് അഗർവാൾ, അനിഷ് ഖണ്ടേൽവാൾ എന്നിവർ ചേർന്ന് ഇതിനെല്ലാം കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വോക്കൽ ഫോർ ലോക്കൽ’ എന്ന കാഴ്ചപ്പാട് പ്രഖ്യാപിച്ചതിന് ശേഷം മിട്രോൺ പലരെയും ആകർഷിച്ചു തുടങ്ങി. ചൈന വിരുദ്ധ വികാരം രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നതിനാൽ ടിക് ടോക്കിനെതിരെ പ്രതിരോധിക്കാൻ മിട്രോണ്‍ കൂടുതൽ ശ്രദ്ധ നേടുമെന്നാണ് കരുതുന്നത്.

tiktok aap mitron aap
Advertisment