ബി​ജെ​പി​യെ പോ​ലു​ള്ള ഫാ​സി​സ്റ്റ് ക​ക്ഷി​യോ​ട് ഏ​തെ​ങ്കി​ലും കാ​ല​ത്ത് കൂ​ട്ടു ക​ക്ഷി​യാ​യി മാ​റേ​ണ്ട ഗ​തി​കേ​ട് വ​രു​മെ​ങ്കി​ല്‍ അ​ന്ന് ഈ ​പ്ര​സ്ഥാ​നം പി​രി​ച്ചു​വി​ടു​ന്ന​താ​യി​രി​ക്കും: ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യെ ദേ​ശീ​യ​ത പ​ഠി​പ്പി​ക്കാ​ന്‍ ബി​ജെ​പി​ക്കെ​ന്ത് അ​വ​കാ​ശ​മാ​ണു​ള്ളതെന്ന് എം കെ മുനീർ

New Update

publive-image

Advertisment

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​നെ മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ച്ച ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ.

ബി​ജെ​പി​യെ പോ​ലു​ള്ള ഫാ​സി​സ്റ്റ് ക​ക്ഷി​യോ​ട് ഏ​തെ​ങ്കി​ലും കാ​ല​ത്ത് കൂ​ട്ടു ക​ക്ഷി​യാ​യി മാ​റേ​ണ്ട ഗ​തി​കേ​ട് വ​രു​മെ​ങ്കി​ല്‍ അ​ന്ന് ഈ ​പ്ര​സ്ഥാ​നം പി​രി​ച്ചു​വി​ടു​ന്ന​താ​യി​രി​ക്കും അ​ഭി​കാ​മ്യ​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കുറിപ്പില്‍ പറഞ്ഞു.

ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യെ ദേ​ശീ​യ​ത പ​ഠി​പ്പി​ക്കാ​ന്‍ ബി​ജെ​പി​ക്കെ​ന്ത് അ​വ​കാ​ശ​മാ​ണു​ള്ള​തെ​ന്നും മു​നീ​ര്‍ ചോ​ദി​ച്ചു. ലീ​ഗ് എ​വി​ടെ നി​ല്‍​ക്ക​ണം, എ​വി​ടെ നി​ല്‍​ക്ക​രു​ത് എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള പ്രാ​പ്തി​യും നേ​തൃ​ത്വ​വും ലീ​ഗി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മോ​ദി​യു​ടെ ന​യം സ്വീ​കാ​ര്യ​മെ​ന്ന് പ​റ​ഞ്ഞ്, വ​ര്‍​ഗീ​യ നി​ല​പാ​ട് തി​രു​ത്തി വ​ന്നാ​ല്‍ ലീ​ഗി​നെ ബി​ജെ​പി ഉ​ള്‍​കൊ​ള്ളു​മെ​ന്നാ​യി​രു​ന്നു ശോ​ഭ​യു​ടെ പ്ര​സ്താ​വ​ന. ഇ​തി​നെ​തി​രെ​യാ​ണ് ലീ​ഗ് നേ​താ​വ് ക​ടു​ത്ത ഭാ​ഷ​യി​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്.

Advertisment