ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: എം കെ സ്റ്റാലിന്റെ യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. എം.കെ. സ്റ്റാലിന്‍ ധരിച്ചിരുന്ന ജാക്കറ്റിന്റെ വില 17 കോടിരൂപയെന്ന് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
/sathyam/media/post_attachments/HVvmTxHkBvdftxgoHe3m.jpg)
ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍ നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു പ്രചരണം. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും എടപ്പാടിയില്‍ നിന്ന് അരുള്‍ പ്രസാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us