New Update
Advertisment
ചെന്നൈ: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും തമിഴ്നാട്ടിലും ഭരണമാറ്റം ഉടനെന്നും ആവർത്തിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മോദിക്കെതിരെ കോണ്‍ഗ്രസും ഇടത് പാർട്ടികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലും ഉടൻ അധികാരമാറ്റമുണ്ടാകും. തമിഴ്നാട്ടിലെ ബിജെപി നീക്കം വിലപ്പോവില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ കോണ്‍ഗ്രസും ഡിഎംകെയും സഖ്യമായാണ് മത്സരിക്കുന്നത്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആദ്യം പറഞ്ഞ പ്രതിപക്ഷ കക്ഷി നേതാവ് സ്റ്റാലിനാണ് .