രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെന്നും തമിഴ്നാട്ടിലും ഭരണമാറ്റം ഉടനെന്നും ആ​വ​ർ​ത്തി​ച്ച് എം.​കെ. സ്റ്റാ​ലി​ൻ

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, April 13, 2019

ചെ​ന്നൈ: രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെന്നും തമിഴ്നാട്ടിലും ഭരണമാറ്റം ഉടനെന്നും ആ​വ​ർ​ത്തി​ച്ച് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. മോ​ദി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സും ഇ​ട​ത് പാ​ർ​ട്ടി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ലും ഉ​ട​ൻ അ​ധി​കാ​ര​മാ​റ്റ​മു​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി നീ​ക്കം വി​ല​പ്പോ​വി​ല്ലെ​ന്നും സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​മി​ഴ്നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സും ഡി​എം​കെ​യും സ​ഖ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആദ്യം പറഞ്ഞ പ്രതിപക്ഷ കക്ഷി നേതാവ് സ്റ്റാലിനാണ് .

×