'വൈദ്യശാസ്ത്രത്തിന് പുറമെ മറ്റുള്ളവര്‍ നല്‍കുന്ന ആശ്വാസവും രോഗം ഭേദമാക്കും'; പി.പി.ഇ കിറ്റണിഞ്ഞ് കോവിഡ് വാർഡുകൾ സന്ദർശിച്ച് സ്റ്റാലിൻ

New Update

publive-image

ചെന്നൈ: ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിതർക്കും കരുത്തു പകരാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡുകളിൽ സന്ദർശനം നടത്തി. ഐസിയു വാർഡ് അടക്കം മുഖ്യമന്ത്രി സന്ദർശിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലും ഇഎസ്‌ഐ ആശുപത്രിയിലുമാണ് സ്റ്റാലിന്‍ സന്ദർശനം നടത്തിയത്.

Advertisment

മുഖ്യമന്ത്രിയായ ശേഷം ഇത്തരത്തിലുള്ള സ്റ്റാലിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഉപദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് തന്റെ സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഉപദേശങ്ങള്‍ മറികടന്ന് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പുറമെ ജീവന്‍ അപകടത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറപ്പുനല്‍കുന്നതിനാണ് ഞാന്‍ പോയത്' സന്ദര്‍ശനത്തിന് ശേഷം സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

വൈദ്യശാസ്ത്രത്തിന് പുറമെ മറ്റുള്ളവര്‍ നല്‍കുന്ന ആശ്വാസവും രോഗം ഭേദമാക്കും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആത്മവിശ്വാസം നൽകുന്നതിനായി സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും ശനിയാഴ്ച പിപിഇ ധരിച്ച് കോവിഡ് വാർഡുകൾ സന്ദർശിച്ചിരുന്നു.

Advertisment