പാലക്കാട്: ആസിഡ് ഒഴിച്ച് റോഡ് തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്. ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നതായി എംഎല്‍എ പറഞ്ഞു.
/sathyam/media/post_attachments/aNJwhsKKg4VcSUkGSnZh.jpg)
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. പൊലീസില്‍ പരാതി നല്‍കിയതായും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എംഎഎല്‍എ പറഞ്ഞു. ആസിഡ് ഉപയോഗിച്ച് റോഡ് നശിപ്പിച്ചതിന്റെ ചിത്രങ്ങളും മുഹമ്മദ് മിഹ്സിന് പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
റോഡില്‍ ആസിഡ് ഒഴിച്ചത് ദൗര്‍ഭാഗ്യകരം
ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇന്സ്പെക്ഷന് നടത്തി. റോഡ് തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ വളരെ ദൗര്‍ഭാഗ്യകരമാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിര്‍മ്മിച്ചു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും.
ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരും.