ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല, കമ്യൂണിസ്റ്റുകാരനായ താൻ ഇതു പറയാൻ പാടില്ലായിരുന്നു; കെ.രമ എംഎൽഎയ്ക്കെതിരായ ‘വിധി’ പരാമർശം പിൻവലിച്ച് എം.എം.മണി

New Update

തിരുവനന്തപുരം: കെ.കെ.രമ എംഎൽഎയ്ക്കെതിരായ ‘വിധി’ പരാമർശം പിൻവലിച്ച് എം.എം.മണി എംഎൽഎ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല. കമ്യൂണിസ്റ്റുകാരനായ താൻ ഇതു പറയാൻ പാടില്ലായിരുന്നു എന്നും മണി നിയമസഭയിൽ പറഞ്ഞു. സ്പീക്കർ എം.ബി.രാജേഷിന്റെ ഇടപെടലിനെ തുടർന്നാണു മണിയുടെ നടപടി.

Advertisment

publive-image

മണിയുടെ പരാമർശത്തിലെ തെറ്റായ ആശയം അന്തർലീനമെന്ന് സ്പീക്കർ പറഞ്ഞു. ജനപ്രതിനിധികൾ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം.

ലിംഗം, നിറം എന്നിവ കണക്കിലെടുക്കണം. പഴഞ്ചൊല്ലുകൾ, പഴയ തമാശകൾ എന്നിവ സ്വീകാര്യമല്ല. ചില വാക്കുകൾ സമൂഹത്തിനും കാലത്തിനും ഒപ്പിച്ചു മാറുമെന്നും സ്പീക്കർ പറഞ്ഞു.

Advertisment