അഞ്ച് വര്‍ഷം എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്; ഉടുമ്പന്‍ ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി

New Update

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി ഉടുമ്പന്‍ ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ ഇടതുമുന്നണി വിജയിക്കുമെന്നും എംഎം മണി വ്യക്തമാക്കി. കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു തനിക്കെങ്കില്‍ ഇത്തവണ പണിയറിമായമെന്ന് തെളിയിച്ചെന്നും എംഎം മണി പറഞ്ഞു.

'ഇവിടെ നല്ലനിലയില്‍ ജനങ്ങള്‍ എന്നെ ജയിപ്പിക്കുമെന്ന വിശ്വസമുണ്ട്. കഴിഞ്ഞ തവണ നമ്മളെ വേണ്ട നിലയില്‍ അവര്‍ക്കറിയില്ല. ഇപ്പോള്‍ അവര്‍ക്ക് നമ്മളെ നന്നായി മനസ്സിലായിട്ടുണ്ട്. അഞ്ച് വര്‍ഷം എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്,' എംഎം മണിപറഞ്ഞു.

MM MANI RESPONSE
Advertisment