55 വർഷമായി ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് ;  എന്നാൽ ഇന്നും പൊതു പ്രവർത്തനത്തിൽ 25 കാരന്റെ ആരോഗ്യവും ആർജ്ജവവുമാണ്‌ ; തൊലി കറുത്തതാണെങ്കിലും തന്റെ മനസ് വെളുത്തതാണെന്ന് എം .എം. മണി

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, November 17, 2019

തൊടുപുഴ: തൊലി കറുത്തതാണെങ്കിലും തന്റെ മനസ് വെളുത്തതാണെന്ന് വ്യക്തമാക്കി മന്ത്രി എം.എം. മണി. ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കരുണാപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം അംഗീകരിക്കാനുള്ള മനസില്ലെങ്കിൽ എതിരാളികളുടെ കിളിപറത്താനുള്ള പാർട്ടി സംവിധാനം തനിക്കുണ്ട്. 55 വർഷമായി ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട്. എന്നാൽ ഇന്നും പൊതുപ്രവർത്തനത്തിൽ 25 കാരന്റെ ആരോഗ്യവും ആർജ്ജവവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

×