02
Thursday February 2023
Chennai

ക്ഷേത്രങ്ങൾ മഹത്തായ സ്ഥാപനങ്ങളാണ്, അവ പരമ്പരാഗതമായി എല്ലാവരുടെയും ജീവിതത്തിന്റെ കേന്ദ്രമാണ്. ഇത് ഒരു ആരാധനാലയം മാത്രമല്ല, ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണ്‍ ഉപയോഗം ഹൈക്കോടതി നിരോധിച്ചു

news desk chennai
Saturday, December 3, 2022

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനാണ് നിർദ്ദേശം നൽകിയത്.

ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആർ മഹാദേവൻ, ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യവസ്ഥകൾ നടപ്പാക്കാൻ കോടതി ക്ഷേത്രങ്ങളുടെ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

മൊബൈൽ ഫോൺ ഉപയോ​ഗം നിരോധിക്കുന്നതിനായി തിരുച്ചെന്തൂർ ക്ഷേത്രം അധികൃതർ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വിലിരുത്തി. തിരുച്ചെന്തൂർ ക്ഷേത്രപരിസരത്ത് മാന്യമായ ഡ്രസ് കോഡ് വേണമെന്നും മധുര ബെഞ്ച് നിരീക്ഷിച്ചു. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സ്വദേശി എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്.

ക്ഷേത്രങ്ങൾ മഹത്തായ സ്ഥാപനങ്ങളാണ്, അവ പരമ്പരാഗതമായി എല്ലാവരുടെയും ജീവിതത്തിന്റെ കേന്ദ്രമാണ്. ഇത് ഒരു ആരാധനാലയം മാത്രമല്ല, ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ക്ഷേത്രം വാഗ്ദാനം ചെയ്യുന്ന ദൈവികതയും ആത്മീയതയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഭക്തരെ ഇപ്പോഴും ആകർഷിക്കുന്ന ഒരു സജീവ പാരമ്പര്യമാണിത്. ഈ അനുഭവത്തെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളും ഘടനകളും ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അർഹതയുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. എന്നിരുന്നാലും, ക്ഷേത്രപരിസരത്തിനകത്ത് പ്രവർത്തിക്കാനുള്ള അത്തരം സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. ക്ഷേത്രത്തിന്റെ ആരാധനാ മര്യാദയും പവിത്രതയും നിലനിർത്തുന്നുവെന്ന് ക്ഷേത്രഭാരവാഹികൾ ഉറപ്പാക്കണം. അതിനാൽ, ക്ഷേത്ര ദർശനത്തിൽ നിന്ന് ഭക്തരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിൽ പരിസരത്തിനകത്ത് മൊബൈൽ ഫോണുകളുടെയും ക്യാമറകളുടെയും ഉപയോഗം ബന്ധപ്പെട്ട അധികാരികൾക്ക് നിയന്ത്രിക്കാവുന്നതാണ്.

1947 ലെ തമിഴ്‌നാട് ക്ഷേത്രപ്രവേശന നിയമവും ക്ഷേത്രത്തിന്റെ ചുമതലയുള്ള ട്രസ്റ്റികൾക്കോ ​​ഏതെങ്കിലും അധികാരികൾക്കോ പരിസരത്ത് പവിത്രതയും വിശുദ്ധിയും നിലനിർത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നുവെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. അതേസമയം, ഭക്തർക്ക് പൊതുവെയുള്ള അവകാശങ്ങൾക്കും സൗകര്യങ്ങൾക്കും എതിരായ വിധത്തിലുള്ള നിയന്ത്രണങ്ങൾ പാടില്ലെന്നും ചട്ടങ്ങൾ അനുശാസിക്കുന്നു.

More News

മുംബൈ : അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പന റദ്ദാക്കിയിട്ടും അദാനി ഓഹരികളില്‍ തകര്‍ച്ച തുടരുന്നു. അദാനി എന്റര്‍പ്രൈസസ് ഓഹരി വില 26 ശതമാനത്തോളം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസിനു പുറമേ അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികളും പത്തുശതമാനത്തോളം ഇടിഞ്ഞു. അദാനി പോര്‍ട്സ്, അദാനി പവര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചു ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ അറിയിക്കാന്‍ റിസര്‍വ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏഴര […]

പെര്‍ത്ത്: റോഡ് യാത്രയ്ക്കിടെ ട്രക്കില്‍ നിന്നു തെറിച്ചു പോയ ആണവ ഉപകരണം കണ്ടെത്തി. റേഡിയോ ആക്ടിവ് പദാര്‍ഥം അടങ്ങിയ കാപ്സ്യൂള്‍ വലുപ്പമുള്ള ഉപകരണം ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയിലെ ന്യൂമാന്‍ എന്ന ഖനന നഗരത്തിന് തെക്കുഭാഗത്താണ് കണ്ടെത്തിയത്. ഇരുമ്പ് അയിരിന്റെ സാന്ദ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന റേഡിയോ ആക്ടിവ് ഐസോടോപ്പ് ആയ സീഷ്യം~137 അടങ്ങിയ കാപ്സ്യൂളാണ് 1400 കിലോമീറ്റര്‍ നീണ്ട യാത്ര.്ക്കിടെ നഷ്ടമായത്. ജനുവരി 12 ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന്‍ സ്റേറാറേജിലേക്ക് കൊണ്ടുപോവുന്ന വഴിയായിരുന്നു ഇത്. ജനുവരി 16 […]

കണ്ണൂർ: കാറുകൾ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കാറുകളുടെ മെക്കാനിക്കൽ തകരാറാണോ അപകടങ്ങൾക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം. കണ്ണൂരിൽ കാർ കത്തി രണ്ടു പേർ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ […]

കൊച്ചി: സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി പൊലീസില്‍ പരാതി നല്‍കുമെന്നു വന്നതോടെ ഏഴു പൊലീസ് […]

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജ നിക്കി ഹാലിയും രംഗത്ത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കാനാണ് അമ്പത്തൊന്നുകാരി ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചാബില്‍നിന്ന് 1960 കളില്‍ കാനഡയിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രണ്‍ധാവ രാജ് കൗര്‍ ദമ്പതികളുടെ മകള്‍ ആണ് നിക്കി ഹാലി. യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമാണ് നിക്കി. 2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയാകാന്‍ മുന്‍ പ്രസിഡന്റ് […]

ജിദ്ദ: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ബുധനാഴ്ച്ച മരണപ്പെട്ട മലയാളി വിദ്യാർത്ഥിനിയുടെ മയ്യിത്ത് പ്രവാസ ദേശത്ത് തന്നെ ഖബറടക്കി. വ്യാഴാഴ്ച റിയാദിലായിരുന്നു ഖബറടക്കം. തൃശൂർ, മാള സ്വദേശി ബ്ലാക്കല്‍ അനസ് – ഷൈനി ദമ്പതികളുടെ മകളും റിയാദിലെ നൂറാ കോളജ് വിദ്യാർഥിനിയുമായിരുന്ന ആമിന ജുമാന (21) ആണ് മരിച്ചത്. പിതാവ് അനസ് സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി എസ് അബുവിന്റെ മകളായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ […]

കിന്‍ഷാസാ: റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു മില്യന്‍ വിശ്വാസികള്‍. തലസ്ഥാനമായ കിന്‍ഷാസായിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു കുര്‍ബാന. ആഫ്രിക്കന്‍ വന്‍കരയില്‍ മാര്‍പാപ്പ നടത്തുന്ന ഏറ്റവും വലിയ കുര്‍ബാനയാണിത്. പതിറ്റാണ്ടുകള്‍ നീണ്ട അക്രമങ്ങളുടെ ദുരിതംപേറുന്ന രാജ്യത്ത് സമാധാനത്തിന്‍റെയും ക്ഷമയുടെയും ആഹ്വാനവുമായാണ് പോപ്പ് എത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ കോംഗോയിലെ വിശ്വാസികളില്‍ നല്ലൊരു ഭാഗവും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 1985ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമനുശേഷം ആദ്യമായി രാജ്യത്തെത്തുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ് ഒന്നാമന്‍. […]

ലോസേന്‍: ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന റഷ്യയ്ക്കും ബെലാറസിനും അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇരു രാജ്യങ്ങള്‍ക്കും മേലുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചതാണ് കാരണം. നേരത്തെ, കായികതാരങ്ങള്‍ക്ക് ആസൂത്രിതമായി ഉത്തേജക മരുന്നുകള്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതിനു ശേഷം യുക്രെയ്ന്‍ അധിനിവേശം കാരണം കഴിഞ്ഞ വര്‍ഷം പുതിയ വിലക്ക് വന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അത്ലറ്റുകള്‍ക്ക് ഒളിമ്പിക് വേദി നഷ്ടമാകാതിരിക്കാന്‍ […]

കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്‌കാരങ്ങളെന്നു സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്‌ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ‘ബിനാലെ ഡയറ്കടർ’ എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്.  ഇന്സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു. അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി […]

error: Content is protected !!