മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊല്ലം ചടയമംഗലത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ചടയമംഗലം നെട്ടതറ സ്വദേശി ഷാരോണ്‍ ദേവ് എന്ന 21-കാരനാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് വരുന്നത് പതിവാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രക്ഷകര്‍ത്താക്കളെ വിവരം അറിയിച്ചു.

തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. വൈദ്യ പരിശോധനയില്‍ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെയാണ് ഷാരോണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

mobile phone friendship
Advertisment